Image

ഫോമാ ജനറല്‍ ബോഡി വന്‍വിജയം

ബിനോയ് തോമസ് Published on 18 October, 2011
ഫോമാ ജനറല്‍ ബോഡി വന്‍വിജയം

ന്യൂയോര്‍ക്ക് : ഫെഡറേഷന്‍ ഓഫ് മലയാള അസോസ്സിയേഷന്‍സ് ഓഫ് അമേരിക്ക(ഫോമ)യുടെ 2011-ലെ ജനറല്‍ ബോഡി മീറ്റിംഗ് വന്‍ വിജയമായി. ഒക്‌ടോബര്‍ 15-ാം തീയതി, ന്യൂയോര്‍ക്കിലെ, ഫ്‌ളോറല്‍പാര്‍ക്കില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ അംഗസംഘടനകളെ പ്രതിനിധീകരിച്ച് 120-ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു. കാലിഫോര്‍ണിയ, ടെക്‌സാസ്, ഇല്ലിനോയിസ്, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, നവേഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പോലും, പ്രതിനിധികള്‍ എത്തിയതോടെ, ഈ വര്‍ഷത്തെ ജനറല്‍ ബോഡി ഒരിക്കല്‍ കൂടി, ഫോമയുടെ ശക്തി പ്രകടനവും, ജനപിന്തുണയും വിളിച്ചോതുന്ന അരങ്ങായി മാറി.

ഒക്‌ടോബര്‍ 15ന് രാവിലെ 10.30ന് ആരംഭിച്ച ജനറല്‍ ബോഡി മീറ്റിംഗിന്, ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് ചുമ്മാന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഫോമ പ്രസിഡന്റ് ജോണ്‍ ഊരാളില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനത്തില്‍ തികഞ്ഞ സന്തുഷ്ടി പ്രകടിപ്പിച്ച, പ്രസിജന്റ് ജോണ്‍ ഊരാളില്‍, ഫോമയുടെ 2012-ലെ കേരള കണ്‍വെന്‍ഷന്‍ ജനുവരി 14ന്, കോട്ടയത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചു. കോട്ടയത്ത് സ്ഥിതി ചെയ്യുന്ന വിന്‍ഡ്യൂസര്‍ കാസ്സിലിലായിരിക്കും കേരള കണ്‍വെന്‍ഷന്‍ നടക്കുക.

ഫോമയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് അവതരിപ്പിച്ചു. ഫോമയില്‍ പുതിയ ഒരു അംഗസംഘടന കൂടി ചേര്‍ന്നു എന്ന വാര്‍ത്ത കരഘോഷത്തോടെ ജനറല്‍ ബോഡി സ്വീകരിച്ചു. പുതിയ മൂന്ന് സംഘടനകളുടെ അംഗത്വ അപേക്ഷ പരിഗണനയിലുമാണ്. മലയാളത്തിന് ഒരു പിടി ഡോളര്‍ പദ്ധതിയുടെ ഭാഗമായി , സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 12,000-ല്‍ പരം ഡോളര്‍ ഇതിനോടകം ഫോമയ്ക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. ഈ സ്‌കോളര്‍ഷിപ്പുകള്‍ കേരള കണ്‍വെന്‍ഷനില്‍ വിതരണം ചെയ്യുന്നതാണ്. ഫോമ ഹെല്‍പ്പ്‌ലൈന്‍ വഴി ഇതിനോടകം മൂന്ന് അര്‍ഹതപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി. ന്യൂയോര്‍ക്കില്‍ അന്തരിച്ച ജോബി തോമസ്സിന്റെ കുടുംബ സഹായ ഫണ്ട്, ഉച്ചകഞ്ഞി വിതരണത്തിനുള്ള ഫണ്ട് എന്നിവയിലേക്ക് ധനസമാഹരണം നടന്നുവരുന്നു.

ഫോമയുടെ 2012-ലെ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷനുകള്‍ പുരോഗമിക്കുന്നു. ഇതിനോടകം 50-ല്‍ പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കഴിഞ്ഞു. കണ്‍വെന്‍ഷന് ഇതിനോടകം പത്ത് സ്‌പോണ്‍സര്‍മാരെ ലഭിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്‍ കമ്മറ്റിയെയും നിയമിക്കാന്‍ കഴിഞ്ഞത് വന്‍വിജയമായി കാണുന്നതായി ജനറല്‍ ബോഡി വിലയിരുത്തി.

സുത്യര്‍ഹവും, മാതൃകപരവുമായി, കാലാവധി പൂര്‍ത്തിയാക്കിയ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ഭാരവാഹികളെ ജനറല്‍ ബോഡി അനുമോദിച്ചു.

പുതിയ ജുഡീഷ്യല്‍ കൗണ്‍സിലിലേക്ക്, തോമസ് (ചെയര്‍മാന്‍ ), എം.ജി.മാത്യൂ (വൈസ് ചെയര്‍മാന്‍ ), ജോര്‍ജ് തോമസ് (സെക്രട്ടറി), പോള്‍ സി. മത്തായി (മെമ്പര്‍ ), ഫ്രെഡ് കൊച്ചിന്‍ (മെബര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.

അനിയന്‍ ജോര്‍ജ്, യോഹന്നാന്‍ ശങ്കരത്തില്‍ , ജോര്‍ജ് പര്‍ണേല്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരായിരുന്നു.

ഫോയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ വരവ്, ചിലവ് കണക്കുകള്‍ ട്രഷര്‍ ഫെയ്‌സല്‍ (shaji)എഡ് വേര്‍ഡ് അവതരിപ്പിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ അവസാനിച്ച ജനറല്‍ ബോഡി മീറ്റിംഗിന് ജോയിന്റ് ട്രഷറര്‍ ഐപ്പ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചു.
ഫോമാ ജനറല്‍ ബോഡി വന്‍വിജയംഫോമാ ജനറല്‍ ബോഡി വന്‍വിജയംഫോമാ ജനറല്‍ ബോഡി വന്‍വിജയംഫോമാ ജനറല്‍ ബോഡി വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക