Image

ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റിജിയണ്‍ കണ്‍വെന്‍ഷന്‍ - ഒക്‌ടോബര്‍ 26ന്

Published on 10 October, 2013
ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റിജിയണ്‍ കണ്‍വെന്‍ഷന്‍ - ഒക്‌ടോബര്‍ 26ന്
ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റിജിയണ്‍ കണ്‍വെന്‍ഷന്‍ - ഒക്‌ടോബര്‍ 26ന് യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഫോമ പ്രസിഡന്റ് ശ്രീ. ജോര്‍ജ് മാത്യൂ മുഖ്യാതിഥിയായിരിക്കും. ഫോമാ 2014 ദേശീയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് തദവസരത്തില്‍ നടത്തപ്പെടും.

ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് എ.വി. വറുഗീസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും.

ഫോമ ദേശീയ നേതാക്കളായ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വറുഗീസ്, ട്രഷറാര്‍ വറുഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ഫോമാ 2014 ദേശീയ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ്, ഫോമ 2014 ദേശീയ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. വറുഗീസ്(സലീം), 2014 ദേശീയ കണ്‍വെന്‍ഷന്‍ അഡൈ്വസറി ബോര്‍ഡ് മെംബര്‍ തോമസ് കോശി, ഫോമ പൊളിറ്റിക്കില്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍ എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിഭവസമൃദ്ധമായ സദ്യയോടുകൂടി ആരംഭിക്കുന്ന സമ്മേളത്തില്‍ അംഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡാന്‍സ്, ഗാനമേള, മിമിക്രി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

ആഘോഷപരിപാടികള്‍ക്ക് ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് എ.വി. വറുഗീസ്, സെക്രട്ടറി ബിജു ഉമ്മന്‍, ജോയിന്റ് സെക്രട്ടറി ഷോബി ഐസക്ക്, ട്രഷറാര്‍ വറുഗീസ് തൈക്കൂടത്തില്‍, ജോയിന്റ് ട്രഷറാര്‍ ബെറ്റി ഉമ്മന്‍, അജിതാ മേനോന്‍, പ്രദീപ് നായര്‍ (നാഷ്ണല്‍ കമ്മിറ്റി അംഗങ്ങള്‍), തോമസ് കോശി(വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, ജേക്കബ് കോശി(പ്രസിഡന്റ്, മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍), വിജയന്‍ കുറുപ്പ്(പ്രസിഡന്റ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (പ്രസിഡന്റ്, റോക്ക്‌ലാന്റ്- ഓറഞ്ച് മലയാളി അസോസിയേഷന്‍), സണ്ണി കല്ലൂപ്പാറ(പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്), മാത്യൂ വറുഗീസ്( റോച്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍), ജോണ്‍ സി. വറുഗീസ്(മുന്‍ ഫോമാ സെക്രട്ടറി), തോമസ് മാത്യൂ, ജോഫ്രന്‍, സുരേഷ് നായര്‍, മാത്യൂ പി. തോമസ്(യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), ജെ. മാത്യൂസ്, രത്‌നമ്മ രാജന്‍(വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍), എന്നിവര്‍ നേതൃത്വം നല്‍കുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഷോബി ഐസക്(റീജിയണ്‍ ജോയിന്‌റ് സെക്രട്ടറി) പ്രോഗ്രാം കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കും.


ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റിജിയണ്‍ കണ്‍വെന്‍ഷന്‍ - ഒക്‌ടോബര്‍ 26ന്ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റിജിയണ്‍ കണ്‍വെന്‍ഷന്‍ - ഒക്‌ടോബര്‍ 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക