Image

ചങ്ങമ്പുഴയ്‌ക്കായ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 10 October, 2013
ചങ്ങമ്പുഴയ്‌ക്കായ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
എന്തു ഞാനാശംസിക്കും കവേ നിനക്കീദിനം
ഹന്ത! നിന്‍ ജന്മം മലയാള ഭാഷതന്‍ സുകൃതമെ
ഒരു കൊച്ചു പുഴയായി വന്നതില്‍ നിന്നു നീ
ഒരു കൊച്ചു തെന്നലായി തഴുകി നീഞങ്ങളെ
വര്‍ഷങ്ങളെത്ര പിന്നിട്ടു എന്നിട്ടും
ഹര്‍ഷമായി ഞങ്ങളില്‍ നില്‌ക്കുന്നു നീയിന്നും
നീ തീര്‍ത്ത കല്‌പനാകാവ്യാരാമത്തില്‍ ചൂഴുമ്പോള്‍
പ്രീതരായ്‌ മതിമറക്കുന്നു ഞങ്ങളെപ്പോഴും
പ്രണയത്തിനെത്രെത്ര ഗാനങ്ങളൂറുന്നു
അണയാതെയോരോരോ അധരത്തിലിപ്പൊഴും
നീ കണ്ട മലരണിക്കാടുകള്‍ തോടുകള്‍
മാകന്ദതോപ്പുകള്‍ മന്ദാരവനികകള്‍
സ്വാര്‍ത്ഥരാം കപടരാം മര്‍ത്ത്യന്റെ
ആര്‍ത്തിയാല്‍ മരുഭൂവായ്‌മാറുന്നു കഷ്‌ടം!
എങ്കിലും മായുമെന്‍ നാടിന്റെ സൗന്ദര്യം
തങ്കലിപികളില്‍ കാവ്യചിത്രങ്ങളാക്കി നീ മുന്നമെ
എത്രപറഞ്ഞാലും കുറിച്ചാലും തീരില്ല
അത്രക്ക്‌ അപാരമാണു നിന്‍ ഭാവനാമണ്ഡലം
ഇന്നീക്കവിത കുറിക്കുമ്പോളുള്ളത്തില്‍
വന്നുചേരുന്നെങ്ങുന്നോ ഒരനൂഭൂതി
ഏകുന്നു കവെ നിനക്കൊരായിരം ആശംസ
ശോകരാണു ഞങ്ങള്‍ നിന്‍ അഭാവത്തിലെങ്കിലും.
ചങ്ങമ്പുഴയ്‌ക്കായ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
benny kurian 2013-10-14 08:04:34
yes, you areabsolutely right... a magician of words.. untouchable genius!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക