Image

സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി

ജോബി ഇഞ്ചനാട്ടില്‍ Published on 18 October, 2011
സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി
ഗ്ലാസ്‌ഗോ: ഈ വര്‍ഷത്തെ സ്‌കൂള്‍ പരീക്ഷയില്‍ സ്‌കോട്‌ലന്‍ഡില്‍ ഉയര്‍ന്ന വിജയം കരസ്‌ഥമാക്കി ജെന്നി തോമസ്‌്‌, ജെറിന്‍ ബെന്നി, ജസ്‌ന കാറ്റാടി, ജോണ്‍ കുര്യാക്കോസ്‌, രാക്ഷ നായക്‌ എന്നിവര്‍ മലയാളികള്‍ക്ക്‌ അഭിമാനമായി. ഗ്ലാസ്‌ഗോ സെന്റ്‌്‌ ആന്‍ഡ്രൂസ്‌ റോമന്‍ കത്തോലിക്കാ സ്‌കൂളിന്റെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡാണ്‌ ഇവര്‍ കരസ്‌ഥമാക്കിയത്‌. അവാര്‍ഡ്‌ കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോ എംപിയും പാര്‍ലമെന്റ്‌ സെക്രട്ടറിയുമായ മാര്‍ഗരറ്റ്‌ കുരാനില്‍ നിന്നും ഏറ്റുവാങ്ങിയത്‌.

ഫിഫ്‌ത്‌ ഇയര്‍ ആന്‍ഡ്‌ സിക്‌സ്‌ ഇയര്‍ വിഭാഗത്തില്‍ നിന്നുള്ള മികച്ച വിദ്യാര്‍ഥിനിയായി തിരഞ്ഞെടുക്കപ്പെട്ട ജെന്നി തോമസിന്‌ സ്‌കോട്ട്‌ലന്‍ഡ്‌ ഹയര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോടുകൂടിയാണ്‌ സ്‌കോട്ട്‌ലന്‍ഡിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും പിന്നിലാക്കി ജെന്നി മലയാളികളുടെ അഭിമാനമായി മാറിയത്‌. മുട്ടുചിറ പറമ്പില്‍ കുടുംബാംഗമായ തോമസിന്റെയും ജെസിയുടെയും മൂത്ത മകളാണ്‌ ജെന്നി.

ജെറിന്‍ ബെന്നി ഫസ്‌റ്റ്‌ ഇയര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലാണ്‌ അവാര്‍ഡ്‌ നേടിയത്‌. മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരമായ ജെറിന്‍ പിറവം കുടിലില്‍ ബെന്നി ആനി ദമ്പതികളുടെ മകനാണ്‌. ആര്‍ട്ട്‌ ആന്‍ഡ്‌ ഡിസൈന്‍ വിഭാഗത്തിലാണ്‌ ജസ്‌ന അവാര്‍ഡ്‌ നേടിയത്‌. ചങ്ങനാശേരി സ്വദേശിയായ സെബാസ്‌റ്റിയന്റെയും ടെസിയുടെയും മകളാണ്‌ ജസ്‌ന. മോഡേണ്‍ സ്‌റ്റഡീസ്‌ ആന്‍ഡ്‌ ഫിസിക്കല്‍ എഡ്യുക്കഷന്‍ വിഭാഗത്തില്‍ അവാര്‍ഡ്‌ നേടിയ ജോണ്‍ കുര്യാക്കോസ്‌ കണ്ണൂര്‍ സ്വദേശികളായ മാത്യു - അല്‍ഫോന്‍സ ദമ്പതികളുടെ മകനാണ്‌. മംഗലാപുരം സ്വദേശിയായ രാക്ഷ നായക്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്മ്യുണിക്കേഷന്‍, മാത്തമാറ്റിക്‌സ്‌, മോഡേണ്‍ സ്‌റ്റഡീസ്‌, സയന്‍സ്‌ എന്നീ വിഷയങ്ങളിലാണ്‌ അവാര്‍ഡ്‌ നേടിയത്‌.
സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക