Image

മിഡില്‍ ഈസ്റ്റില്‍നിന്ന്‌ മലയാളത്തിന്‌ ഒരു സമ്പൂര്‍ണ്ണ ഇ - മാഗസിന്‍

അനില്‍ കുറിച്ചിമുട്ടം Published on 18 October, 2011
മിഡില്‍ ഈസ്റ്റില്‍നിന്ന്‌ മലയാളത്തിന്‌ ഒരു സമ്പൂര്‍ണ്ണ ഇ - മാഗസിന്‍
ദമാം. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്‌മ യില്‍ രൂപം കൊണ്‌ട ലൈഫ്‌ സ്റ്റൈല്‍ കേരളം ഇ- മാഗസിന്‍ പത്മശ്രീ മമ്മൂട്ടി മലയാളത്തിന്‌ സമര്‍പ്പിച്ചു.

വെനീസിലെ വ്യാപാരി എന്ന സിനിമയുടെ പ്രൗഢ ഗംഭീരമാര്‍ന്ന സെറ്റില്‍
വച്ചായിരുന്നു പ്രകാശന ചടങ്ങ്‌. ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച്‌ മുന്നേറിയ ആഗോള മലയാളിയുടെ മനസിനൊപ്പം ഉയര്‍ന്ന ഉള്ളടക്കവും രൂപകല്‍പ്പനയും പുതിയ വായനാനുഭവം നല്‍കുമെന്ന്‌ അണിയറ ശില്‍പ്പികളായഎന്‍.യു. ഹാഷിം, ഫസല്‍ അഹമ്മദ്‌, നസീര്‍ വടക്കേകാട്‌, മോജിത്‌, സക്കീര്‍ ഹുസൈന്‍, ഷാക്കീര്‍ ഹുസൈന്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ അവകാശപെട്ടു.

വായനക്കൊപ്പം ദൃശ്യ സാധ്യതകളെ കൂടി സമന്വയിപ്പിച്ചുകൊുള്ള ആകര്‍ഷകമായ പേജുകള്‍. സാഹിത്യം, സിനിമ, സംഗീതം, അഭിമുഖം, ഫോട്ടോഗ്രാഫി, ആരോഗ്യം, പെയിന്റിംഗ്‌ എക്‌സിബിഷന്‍,ഹ്രസ്വ സിനിമകള്‍, വീട്‌, പാചകം തുടങ്ങി പ്രവാസികള്‍ക്ക്‌ വേണ്‌ടിയുള്ള പ്രത്യേക പംക്തികളും മാഗസിനെ ആകര്‍ഷകമാക്കുന്നു.

സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ പരിശീലനത്തിനായി ഉള്‍പ്പെടുത്തിയ വീഡിയോ ക്ലാസ്‌റൂം പ്രവാസികളുടെ ശ്രദ്ധനേടികഴിഞ്ഞു. കുട്ടികള്‍ക്കായുള്ള പംക്തികളും, വായനക്കാരുടെ പങ്കാളിത്തമുള്ള മാഗസിന്റെ പ്രത്യേകതകളായി അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. മാഗസിന്റെ സൗദി അറേബ്യയിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദമാം, റിയാദ്‌, ജിദ്ദ എന്നിവിടങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, പ്രവാസിയുടെ സാഹിത്യാഭിരു

ചിയും, പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളുമൊക്കെ പ്രതിഫലിപ്പിക്കാന്‍ മാഗസിന്‍ പ്രയോജനപ്പെടുത്തണമെന്നും പ്രവാസി സമൂഹത്തോട്‌ മാഗസിന്റെ പ്രവര്‍ത്തകര്‍ പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
മിഡില്‍ ഈസ്റ്റില്‍നിന്ന്‌ മലയാളത്തിന്‌ ഒരു സമ്പൂര്‍ണ്ണ ഇ - മാഗസിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക