Image

ഡെലവേര്‍വാലി സ്‌പോട്‌സ്‌ ക്ലബ്ബ്‌ നൃത്തസംഗീത സായാഹ്നം വര്‍ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 19 October, 2011
ഡെലവേര്‍വാലി സ്‌പോട്‌സ്‌ ക്ലബ്ബ്‌ നൃത്തസംഗീത സായാഹ്നം വര്‍ണാഭമായി
ഫിലദല്‍ഫിയാ: കഴിഞ്ഞ 25ല്‍ പരം വര്‍ഷങ്ങളായി ഗ്രേറ്റര്‍ ഫിലദല്‍ഫിയായിലെ യുവജ നങ്ങളേയും സ്‌പോട്‌സ്‌ പ്രേമികളേയും വിവിധ സ്‌പോട്‌സ്‌ ഇനങ്ങളില്‍ പരിശിലിപ്പിക്കു കയും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഡേലേവേല്‍വാലി സ്‌പോട്‌സ്‌ ക്ലബ്‌ (ഡിവിഎസ്സി) ഒരുക്കിയ നൃത്തസംഗീത സായാഹ്നം ഒക്‌ടോബര്‍ 15, ശനിയാഴ്‌ച 6 മുതല്‍ ഫിലദല്‍ഫിയായില്‍ നടന്നു. ബസില്‍ട്ടണ്‍ അവന്യുവിലെ ജോര്‍ജ്‌ വാഷിംങ്‌ടണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ ധാരാളം പേര്‍ സംബന്ധിച്ചു. പ്രശസ്‌തരായ കലാപ്രതിഭകള്‍ ഒരുക്കിയ ഗാനമേള, നൃത്തം, ഹാസ്യകലാ പ്രകടനം എന്നിവ കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസിന്റെ ഗാനങ്ങള്‍ കാണികള്‍ക്ക്‌ ഹരം പകര്‍ന്നു. സാന്ദ്രാ പോള്‍, ബേബി തടവനാല്‍, നിമ്മി ബാബു എന്നിവരുടെ നൃത്തവിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ മനോഹരമായി. ഫിലദല്‍ഫിയായിലെ മറ്റ്‌ ഗായകരും നൃത്തപ്രതിഭകളും അവതരിപ്പിച്ച ഗാനമേള, നൃത്തങ്ങള്‍, സ്‌കിറ്റുകള്‍ എന്നിവയെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി.ഫിലദല്‍ഫിയാ ഡ്രെക്‌സല്‍ യൂണിവേ ഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡാന്‍സും മനോഹരമായിരുന്നു. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ച ഡേലേവെര്‍വാലി സ്‌പോട്‌സ്‌ ക്ലബ്ലിലൂടെ ധാരാളം യുവജനങ്ങള്‍ക്ക്‌ കായീക രംഗത്ത്‌ പ്രോല്‍സാഹനം ലെലുത്തുവാന്‍ ഈ സംഘടനക്കു കഴിഞ്ഞിട്ടുമെന്ന്‌ ആമുഖമായി എം.സി സേവ്യര്‍ പറഞ്ഞു. കൂടാതെ പിരാദേശിക തലത്തിലും ദേശീയ തലത്തിലും യുവജനങ്ങല്‍ക്കായി ടൂര്‍ണമെന്റുകള്‍ നടത്തുവാനും ഈ സംഘടനക്ക്‌ കഴിഞ്ഞിട്ടുണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ പ്രധാന സ്‌പോണ്‍സറായ ഫിലദല്‍ഫിയായിലെ ഓള്‍സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ഏജന്‍സി ഉടമ ജോസഫ്‌ മാത്യു സ്‌പോണ്‍സര്‍ ചെയ്‌ത റാഫിള്‍ ഡ്രോവിംഗില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.

എം.സി സേവ്യര്‍ ജെയിസണ്‍ പൂവത്തിങ്കല്‍ ബിജു മുഞ്‌ഞോലി സാബു ജേക്കബ്‌ , ജെയിസണ്‍ സെബാസ്‌റ്റിയന്‍ , പാപ്പന്‍ ഏബ്രഹാം ഷാജിമോന്‍ ജോര്‍ജ്‌ തുടങ്ങി ധാരാളം യുവാക്കള്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി. ഷാജിമത്തായി എംസി ആയി സേവനം അനുഷ്‌ടിച്ചു.ഏബ്രഹാം മാത്യു അറിയിച്ചതാണിത്‌.
ഡെലവേര്‍വാലി സ്‌പോട്‌സ്‌ ക്ലബ്ബ്‌ നൃത്തസംഗീത സായാഹ്നം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക