Image

സീറോ മലബാര്‍ കാത്തലിക്ക്‌ കോണ്‍ഗ്രസ്സിന്‌ പുതിയ ഭാരവാഹികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 October, 2011
സീറോ മലബാര്‍ കാത്തലിക്ക്‌ കോണ്‍ഗ്രസ്സിന്‌ പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ അല്‍മായ സംഘടനയായ സീറോ മലബാര്‍ കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ (എസ്‌. എം. സി. സി) കേന്ദ്രഭരണസമിതിയുടെയും, ദേശീയ പ്രതിനിധികളുടെയും, രക്ഷാധികാരികളുടെയും സംയുക്തയോഗം, ഒക്‌ടോബര്‍ 8ന്‌ ബ്രോങ്ക്‌സിലുള്ള സെന്റ്‌. തോമസ്‌ സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ ആതിഥേയത്വത്തില്‍ നടന്നു.

തദവസരത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സേവി മാത്യു (ഫ്‌ളോാറീഡ), ജനറല്‍ സെക്രട്ടറിയായി സിറിയക്ക്‌ കുര്യന്‍ (ന്യുജേഴ്‌സി), ട്രഷററായി ഏലിക്കുട്ടി ഫ്രാന്‍സിസ്‌ (ടെക്‌സാസ്‌), വൈസ്‌ പ്രസിഡണ്ടുമാരായി ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (കാലിഫോര്‍ണിയ), പൗലോസ്‌ പെരുമറ്റം (ന്യുയോര്‍ക്ക്‌), ജോ. സെക്രട്ടറിയായി സിജില്‍ പലക്കലോടി (കാലിഫോര്‍ണിയ്‌), ജോ. ട്രഷററായി സോളി ഏബ്രഹാം (മെരിലന്റ്‌), കമ്മിറ്റി അംഗങ്ങളായി തോമസ്‌ എം. തോമസ്‌, ജോസ്‌ ഞാറക്കുന്നേല്‍, ഷോളി കുമ്പിളുവേലി, ചാക്കോ കല്ലുകുഴി, മാത്യു പൂവന്‍, ലീന ആലപ്പാട്ട്‌ എന്നിവരടങ്ങുന്ന പുതിയ ഭരണസമിതി നിലവില്‍ വന്നു. കൂടാതെ, സംഘടനയുടെ ഉപദേശജ സമിതി (ബോര്‍ഡ്‌) യിലേക്ക്‌ മാത്യു തോയലില്‍, ജോസഫ്‌ കാഞ്ഞമല, ലൈസി അലക്‌സ്‌, വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവരും, ഓഡിറ്റര്‍മാരായി ജോര്‍ജ്‌ ജോസഫ്‌ അങ്ങാടിയത്ത്‌, ബാബു മൂഴിക്കുളം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡണ്ട്‌, ശ്രീ. സേവി മാത്യ, ഏകദേശം മൂന്നു ദശാബ്‌ദങ്ങളായി ഫ്‌ളോറിഡയിലെ കോറല്‍ സ്‌പ്രിങ്ങ്‌സീല്‍ താമസിച്ചുവരുന്നു. അവിടത്തെ ആരോഗ്യമാതാ സീറോ മലബാര്‍ ഇടവജയിലെ സജീവാംഗമായ ഇദ്ദേഹം, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമെഴ്‌സ്‌ ഫ്‌ളോറിഡയുടെ പ്രഥമ ചെയര്‍മാനാണ്‌. എസ്‌. എം.സി.സി.യുടെ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷങ്ങളില്‍, ബോര്‍ഡ്‌ ചെയര്‍മാനായിരുന്നു. ഫൊക്കാനായുടെ ജോ. സെക്രട്ടറിയായും, ഫോമയുടെ രൂപീകരണത്തോടെ, അതിന്റെ കണ്‍വന്‍ഷന്‍ കോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സൗത്ത്‌ഫ്‌ളോറിഡ കേരള സമാജം പ്രസിഡണ്ട്‌, ഇന്‍ഡ്യന്‍ കാത്തലിക്‌ അസ്സോസിയേഷന്‍ ഓഫ്‌ ഫ്‌ളോറിഡയുടെ സ്‌ഥാപക സെക്രട്ടറി എന്നീ നിലകളിലും സ്‌ത്യുത്യര്‍ഹമായ സേവനം അനുഷ്‌ത്‌ഠിച്ചിട്ടുണ്ട്‌. ഫ്‌ളോറിഡയിലെ പെംബ്രൂക്‌ പൈന്‍സ്‌ സിറ്റിയുടെ ഹെറിറ്റേജ്‌ ആന്‍ഡ്‌ ഡൈവേഴ്‌സിറ്റി കമ്മിറ്റിയുടെ ചെയര്‍മാനായി ഇപ്പോള്‍ സേവനമനുഷ്‌ടിച്ചുവരുന്ന അദ്ദേഹത്തിന്റെ പ്രാദേശിക ഗവണ്മന്റ്‌ ഉദ്യോഗസ്ഥരുമായുള്ള ബന്ധം, ഫ്‌ളോറിഡയിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്‌ അനവധി പ്രയോജനങ്ങള്‍ ചെയ്യുന്നുണ്ട്‌. എം.ബി.എ. ബിരുദധാരിയായ ഇദ്ദേഹം കോതമംഗലം സ്വദേശിയാണ്‌.

ഏകദേശം മൂന്നു പതിറ്റാണ്ടോളമായി വടക്കന്‍ ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന സിറിയക്ക്‌ കുര്യന്‍, ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ അംഗവും, അവിടത്തെ എസ്‌.എം.സി.സിയുടെ പ്രസിഡന്റ്‌്‌, മിഷന്റെ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മിഷന്‍ ബില്‍ഡിംഗ്‌ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. എസ്‌.എം.സി സിയുടെ ജഴിഞ്ഞ ദേശീയ സമിതി അംഗമായിരുന്ന ഇദ്ദേഹം കോട്ടയം ജില്ലയിലെ ഒളശ്ശ സ്വദേശിയാണ്‌.

ടെക്‌സാസ്സിലെ കൊപ്പേല്‍ സീറോ മലബാര്‍ ഇടവകാംഗമായ ശ്രീമതി. ഏലിക്കുട്ടി ഫ്രാന്‍സിസ്‌, ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസോസ്സിയേഷന്‍ ഒഫ്‌ നോര്‍ത്ത്‌ ടെക്‌സസിന്റെ സ്‌ഥാപക പ്രസിഡ്‌ണ്ട്‌, ഡാളസ്‌ സീറോ മലബാര്‍ സൂമൂഹത്തിന്റെ രൂപികരണ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച്‌ കഴിവു തെളിയിച്ചിട്ടുണ്ട്‌. ഏലിക്കുട്ടി ഫ്രാന്‍സിസ്‌ ഏറ്റുമാനൂര്‍ സ്വദേശിയാണ്‌. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷങ്ങളില്‍ എസ്‌.എം.സി.സി യുടെ ബോര്‍ഡ്‌ അംഗമായിരുന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലുള്ള എല്ലാ പ്രാദേശിക മേഘലകളിലേയും സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികളെ സംഘടിപ്പിക്കുക, സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും രൂപതാധ്യക്ഷന്‍, ഇടവക വികാരിമാര്‍, മിഷന്‍ ഡയറക്‌ടര്‍മാര്‍ എന്നിവരുമായി ആലോചിച്ച്‌ നടപ്പാക്കുക, ഫാമിലി കോണ്‍ഫറന്‍സുകള്‍, കണ്‍വന്‍ഷനുകള്‍, യുവജന സമ്മേളനങ്ങള്‍ തുടങ്ങിയ സംഘടിപ്പിക്കുക, നിരാലംബരെ സഹായിക്കുന്നതിനു പ്രാധാന്യം നല്‍കുക, അമേരിക്ക മുഖ്യധാരയില്‍ പ്രവേശിച്ച്‌ പ്രവര്‍ത്തിക്കുവാനായി കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നിവ പുതിയ കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തനോദ്ദേശങ്ങളില്‍ പെടുത്തുമെന്ന്‌ സേവി മാത്യു പ്രസ്‌ഥാവിച്ചൂ. കൂടാതെ, കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷങ്ങളില്‍ സംഘടനയെ സ്‌ത്യുത്യര്‍ഹമായ രീതിയില്‍ നയിച്ച ശ്രീ. പോള്‍ കൂളയുടെയും, ശ്രീ. ജോസഫ്‌ കാഞ്ഞമലയുടെയും സേവനങ്ങള്‍ക്ക്‌ നന്ദിപറയുജയും, അവരോടു സഹകരിച്ചു പ്രവര്‍ത്തിച്ച മറ്റ്‌ ഭാരവാഹികള്‍ക്ക്‌ എല്ലാ ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു. സിറിയക്ക്‌ കുര്യന്‍ അറിയിച്ചതാണിത്‌. (216 673 4857).
സീറോ മലബാര്‍ കാത്തലിക്ക്‌ കോണ്‍ഗ്രസ്സിന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക