Image

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്‌ജു നായിക

Published on 15 October, 2013
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്‌ജു നായിക
ബാല ചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്‌ജു വാര്യര്‍ നായികയാകുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന്‌ അല്‌പം വിട്ടുനിന്ന ബാല ചന്ദ്രമേനോന്റെ ഒരു തിരിച്ചുവരവും കൂടെയാകും ചിത്രം.

ശോഭനയെയും പാര്‍വതിയെയും പോലുള്ള നടിമാരെ മലയാള സിനിമയ്‌ക്ക്‌ നല്‍കിയ ബാലചന്ദ്ര മേനോന്‍ മഞ്‌ജുവിനെ നായികയാക്കി വീണ്ടും സംവിധാന രംഗത്ത്‌ സജീവമാകുന്നു.

'ദേ ഇങ്ങോട്ട്‌ നോക്കിയെ' എന്ന ചിത്രമാണ്‌ ബാലചന്ദ്ര മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്‌തത്‌. നിര്‍ഭാഗ്യവശാല്‍ ചിത്രം വിജയ്‌ച്ചില്ല. പിന്നീട്‌ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ സിനിമയില്‍ നിന്ന്‌ വിട്ടു നിന്ന മേനോന്‍ ബഡ്ഡി, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങളിലൂടെ അഭിനേതാവായി തിരിച്ചു വന്നു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്‌ജു നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക