Image

മലയാള സിനിമയിലെ സുന്ദരി നിത്യ: ഉണ്ണിമുകുന്ദന്‍

Published on 15 October, 2013
മലയാള സിനിമയിലെ സുന്ദരി നിത്യ: ഉണ്ണിമുകുന്ദന്‍
ഇപ്പോള്‍ മലയാള സിനിമയില്‍ ആരാണ്‌ ഏറ്റവും സുന്ദരി എന്ന്‌ ചോദിച്ചാല്‍ നിത്യാ മേനോന്‍ ആണെന്ന്‌ താന്‍ പറയുമെന്ന്‌ യുവ നടന്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞു. പക്ഷേ അത്‌ വെറും ആരധന മാത്രമാണ്‌. തനിക്ക്‌ നിത്യയോട്‌ പ്രണയമൊന്നുമില്ലെന്ന്‌ ഉണ്ണി വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെല്ലാം സുന്ദരികള്‍ തന്നെ. പക്ഷേ, നടിമാരെ വിവാഹം കഴിക്കില്ല. വിവാഹ ശേഷം ഭാര്യ മറ്റൊരാളോടൊപ്പം ആടുന്നതും പാടുന്നതും കണ്ടുകൊണ്ടിരിക്കാനാവില്ല. അത്‌ കണ്ട്‌ കൊണ്ടിരിക്കാനുള്ള വിശാല മനസൊന്നും തനിക്കില്ല. മാത്രമല്ല വിവാഹശേഷം ഇത്തരം സീനുകള്‍ പ്രശ്‌നമുണ്ടാക്കുംഉണ്ണി പറഞ്ഞു.

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലാണ്‌ ഇവര്‍ ഒന്നിച്ച്‌ അഭിനയിച്ചത്‌. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കുലും താരജോഡികള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാള സിനിമയിലെ സുന്ദരി നിത്യ: ഉണ്ണിമുകുന്ദന്‍മലയാള സിനിമയിലെ സുന്ദരി നിത്യ: ഉണ്ണിമുകുന്ദന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക