Image

വി.ജെ. കുര്യന് ഫോമ സ്വീകരണം നല്‍കി.

ബിനോയി തോമസ് Published on 19 October, 2011
വി.ജെ. കുര്യന് ഫോമ സ്വീകരണം നല്‍കി.

ന്യൂയോര്‍ക്ക് : നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ ശില്‍പി വി.ജെ.കുര്യന്‍ , ഐ.എ.എനിന്, ഫോമ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി. ഒക്‌ടോബര്‍ 15-ന് ഫ്‌ളോറല്‍ പാര്‍ക്കിലെ, സന്തൂര്‍ റെസ്റ്റോറന്റിലായിരുന്നു സ്വീകരണം.

ബ്യൂറോക്രാറ്റ് എന്ന നിലയില്‍ , മറ്റാര്‍ക്കും ഇല്ലാത്ത നേട്ടങ്ങളുടെ കഥയാണ് വി.ജെ.കുര്യനുള്ളത് എന്ന് ആമുഖ പ്രസംഗം നടത്തിയ ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ് ചൂണ്ടിക്കാട്ടി.

ഔന്നത്യങ്ങള്‍ കൈയ്യടുക്കുമ്പോഴും, കറപുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണ് വി.ജെ.കുര്യന്‍ എന്ന് ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു.

നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ , ലോകോത്തരമായ ഒരു എയര്‍പോര്‍ട്ടിലെത്തിയതായി അനുഭവവേദ്യമാകും, എന്നാല്‍ കേരളത്തിന്റെ തനിമ നിലനിര്‍ത്തുകയും ചെയ്തു.

എയര്‍ പോര്‍ട്ടിന്റെ പേരില്‍ തന്നെ മാത്രം അനുമോദിക്കുന്നത് ശരിയല്ല, അമേരിക്കയിലും, ഗള്‍ഫിലുമുള്ള വിദേശ മലയാളികള്‍ക്കും, നെടുമ്പാശ്ശേരിയിലെ നാട്ടുകാര്‍ക്കും, അതിന്റെ വിജയം അവകാശപ്പെട്ടതാണെന്ന്, വി.ജെ. കുര്യന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പബ്ലിക്ക്-പ്രൈവറ്റ് മുതല്‍ മുടക്കിലുള്ള എയര്‍പോര്‍ട്ട് എന്ന ആശയം നല്ലതായിരുന്നുവെങ്കിലും, മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ അനുമതിയും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ ഒന്നും നടക്കില്ലായിരുന്നുവെന്ന് വി.ജെ.കുര്യന്‍ അനുസ്മരിച്ചു.

മൊത്തം 832 വീട്ടുകാരെ ഒഴിപ്പിച്ചാണ് എയര്‍ പോര്‍ട്ട് നിര്‍മ്മച്ചത്. അവരെയൊക്കെ, പുനരധിവസിപ്പിക്കാനായി. പുരധിവാസ കാര്യത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിനെ മാതൃകയായി കാണുന്നുണ്ട്. 300 കോടി മുടക്കി നിര്‍മ്മിച്ച എയര്‍ പോര്‍ട്ടിന് ഇപ്പോള്‍ 90 കോടിയിലേറെ പ്രതിവര്‍ഷം വരുമാനം ലഭിക്കുന്നുണ്ട്. ഫോമ ട്രഷറര്‍ ഷാജി എഡ് വേര്‍ഡ് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ് തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചു.
വി.ജെ. കുര്യന് ഫോമ സ്വീകരണം നല്‍കി.വി.ജെ. കുര്യന് ഫോമ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക