Image

ഡ്രൈവിംഗിനിടെ ഭക്ഷണം: ചിക്കാഗോ മലയാളികളുടെ ശ്രദ്ധയ്ക്ക്

ജോര്‍ജ്ജ് തുമ്പയില്‍ Published on 19 October, 2011
ഡ്രൈവിംഗിനിടെ ഭക്ഷണം:  ചിക്കാഗോ മലയാളികളുടെ ശ്രദ്ധയ്ക്ക്
ചിക്കാഗോ: ഓക്പാര്‍ക്കില്‍ ഡ്രൈവിങ് സീറ്റിലിരുന്ന് വളയം തിരിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാമെന്ന് ഇനിയാരും കരുതേണ്ട. ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള നിയമനടപടിയെന്ന നിലയിലാണ് വളയത്തിന് പിന്നിലിരുന്ന് കഴിക്കുന്നതും കുടിക്കുന്നതും മേക്കപ് ചെയ്യുന്നതും ഫോണ്‍ വിളിക്കുന്നതുമൊക്കെ നിരോധിക്കാനുള്ള നീക്കം.

തീരുമാനം ഓര്‍ഡിനന്‍സായി പാസായാല്‍ ഇത്തരത്തിലുള്ള ആദ്യ നിയമമാകും ഇത്.

ഡ്രൈവിങ്ങിവിടെ മൊബൈലില്‍ മെസേജ് അയയ്ക്കുന്നത് ഇലിനോയ്‌യില്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. ഫോണ്‍ കൈയില്‍ പിടിച്ച് സംസാരിക്കുന്നതിനൊപ്പം വണ്ടിയോടിക്കുന്നത് ചിക്കാഗോയിലും നിയമവിരുദ്ധമാണ്. ആളുകള്‍ കരുതുന്നതിനേ ക്കാള്‍ വളരെ ഭയാനകമാണ് ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടസാഹചര്യങ്ങളെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി വില്ലേജ് അധികാരികള്‍ പറഞ്ഞു. ഈ നിര്‍ദേശത്തെ കുറിച്ച് ആളുകള്‍ സമ്മിശ്ര വികാരമാണ് പ്രകടിപ്പിക്കുന്നത്. ടെക്‌സസ് എ ആന്‍ഡ് എം വാഴ്‌സിറ്റിയുടെ ടെകസസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ശ്രദ്ധയില്ലാതുള്ള ഡ്രൈവിങ്ങിനെ കുറിച്ച് നടത്തിയ പഠനങ്ങളാണ് ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ മെസേജുകള്‍ അയയ്ക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. ആകസ്മികമായുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെ പെട്ടെന്ന് ചിന്തിക്കാനും പ്രതികരിക്കാനും തീരുമാനമെടുക്കാനും ഈ അശ്രദ്ധയുടെ ഒന്നോ രണ്ടോ നിമിഷങ്ങള്‍ ഡ്രൈവറെ
സാധ്യനാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഡ്രൈവിംഗിനിടെ ഭക്ഷണം:  ചിക്കാഗോ മലയാളികളുടെ ശ്രദ്ധയ്ക്ക്
ഡ്രൈവിംഗിനിടെ ഭക്ഷണം:  ചിക്കാഗോ മലയാളികളുടെ ശ്രദ്ധയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക