Image

അധ്യാപികയെ വിദ്യാര്‍ഥി പുറകില്‍ നിന്നും കുത്തി പരിക്കേല്‍പ്പിച്ചു

പി.പി.ചെറിയാന്‍ Published on 19 October, 2011
അധ്യാപികയെ വിദ്യാര്‍ഥി പുറകില്‍ നിന്നും കുത്തി പരിക്കേല്‍പ്പിച്ചു
ഹൂസ്റ്റണ്‍ : ഫ്‌ളോറന്‍സ് മിഡില്‍സ് സ്‌കൂള്‍ അധ്യാപികയെ ക്ലാസിലെ വിദ്യാര്‍ഥി പുറകിലൂടെ വന്ന് കുത്തി പരുക്കേല്‍പ്പിച്ചു. ഒക്‌ടോബര്‍ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂള്‍ വിട്ട സമയത്താണ് സംഭവം.

മുറിവേറ്റ അധ്യാപിക ഓടി മറ്റുള്ളവരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്തു. അധ്യാപികയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഫ്‌ളോറന്‍സ് ഐഎസ്ഡി സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു. വിദ്യാര്‍ഥിയുടെയോ അധ്യാപികയുടെയോ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

റൗണ്ട് റോക് സെറ്റണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച അധ്യാപിക തന്നെ കുത്തി പരുക്കേല്‍പ്പിച്ച വിദ്യാര്‍ഥിക്ക് എന്തു സംഭവിച്ചു എന്നതാണ് ആദ്യം അന്വേഷിച്ചത്.
പോലീസ് സര്‍ജന്റ് ജോണ്‍ ഫോസ്റ്റര്‍ പറഞ്ഞു.

അധ്യാപികയെ വിദ്യാര്‍ഥി പുറകില്‍ നിന്നും കുത്തി പരിക്കേല്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക