Image

ഫൊക്കാന സ്‌പെല്ലിങ് ബീ വാഷിങ്ടണ്‍ റീജയണ്‍ വിജയികള്‍

ഷഹി പ്രഭാകരന്‍ Published on 19 October, 2011
ഫൊക്കാന സ്‌പെല്ലിങ് ബീ വാഷിങ്ടണ്‍ റീജയണ്‍ വിജയികള്‍
വാഷിങ്ടണ്‍ : മേരിലാന്‍ഡിലെ പൊട്ടോമാക് കമ്യൂണിറ്റി സെന്ററില്‍ സെപ്റ്റര്‍ 17ന് നടന്ന മല്‍സരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മഹിത വിജിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ പല മല്‍സരങ്ങളിലെ വിജയിയും സംഗീതം, നൃത്തം എന്നിവയില്‍ നിപുണയുമാണ് മഹിത. ഡോ. വിജിലി ബാഹുലേയന്‍ - ഡോ. സായ ദമ്പതികളുടെ മകളാണ് മഹിത.

മാഗ്‌നറ്റ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ കെവിന്‍ ബോബി രണ്ടാം സ്ഥാനം നേടി. വാഷിങ്ടണ്‍ ഡിസി ഗവണ്‍മെന്റിലെ ടെക്‌നോളജി ഓഫിസര്‍ ബോബി അഗസ്റ്റിന്‍ - സിസ്റ്റം അനലിസ്റ്റ് സാനി ജോസഫ് ദമ്പതികളുടെ മകനാണ് ഈ കൊച്ചുമിടുക്കന്‍.

മൂന്നാം സ്ഥാനം നമിതാ തോമസ് കരസ്ഥമാക്കി. മേരിലാന്‍ഡിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ റെക്‌സ് തോമസ് - മിനി ദമ്പതികളുടെ മകളാണ് നമിത.

ഈ വിജയികളോടൊപ്പം മറ്റനവധി പേര്‍ ഒക്‌ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൊക്കാന നാഷനല്‍ സ്‌പെല്ലിങ് ബീയില്‍ പങ്കെടുക്കും. 7000 ഡോളറാണ് വിവിധ സമ്മാനങ്ങളായി നല്‍കുന്നത്.

ഫൊക്കാന സ്‌പെല്ലിങ് ബീ വാഷിങ്ടണ്‍ റീജയണ്‍ വിജയികള്‍ ഫൊക്കാന സ്‌പെല്ലിങ് ബീ വാഷിങ്ടണ്‍ റീജയണ്‍ വിജയികള്‍ ഫൊക്കാന സ്‌പെല്ലിങ് ബീ വാഷിങ്ടണ്‍ റീജയണ്‍ വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക