Image

ശൈശവ വിവാഹം- ഒരു വീക്ഷണം (സുധീര്‍പണിക്കവീട്ടില്‍)

Published on 16 October, 2013
ശൈശവ വിവാഹം- ഒരു വീക്ഷണം (സുധീര്‍പണിക്കവീട്ടില്‍)
പെണ്‍പണം എന്ന പേരില്‍ പെണ്‍ക്കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ ഒരു നിശ്‌ചിത തുക കൊടുക്കുന്ന സമ്പ്രദായം ചില രാജ്യങ്ങളില്‍ നിലനിന്നിരുന്നു. പെണ്‍കുട്ടിയുടെ പ്രായം എത്രത്തോളം കുറഞ്ഞിരിക്കുന്നോ അത്രക്ക്‌ പണം കൂടുതല്‍ കിട്ടും. പെണ്‍കുട്ടികളെ നന്നെചെറുപ്പത്തിലെ കെട്ടിച്ച്‌ വിടാന്‍ മേല്‍ പറഞ്ഞ ദ്രവ്യം പ്രലോഭനമായി. ഭാരതത്തിലെ രാജക്കന്മാര്‍ക്ക്‌ ഓരോ രാത്രി ഒരോ കന്യക എന്ന ആഡംബരമുണ്ടായിരുന്നു. ഒരു രജപുത്ര രാജാവിനു അങ്ങനെ മണിയറയില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ലൈംഗിക വേഴ്‌ചക്ക്‌ വഴങ്ങാതെ എതിര്‍ക്കുന്നവരാകണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. അര്‍ദ്ധസമ്മത്മുണ്ടായാല്‍ രാജാവ്‌ കൈകള്‍ കൊട്ടും `ആരവിടെ, ഇവളെ കൊണ്ട്‌പോകൂ'. കന്യാകത്വം കവര്‍ന്നെടുക്കുന്നതില്‍ (ബലാത്സംഗം എന്ന മറുവാക്ക്‌) ആയിരുന്നു അദ്ദേഹത്തിനു ആനന്ദം. ഇതിനായി എട്ടും പൊട്ടും തിരിയാത്ത പെണ്‍ക്കുട്ടികളെ ഉപയോഗിച്ചു വന്നു. തിരുവായ്‌ക്ക്‌ എതിര്‍വായില്ലായിരുന്ന കാലത്ത്‌ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ ഋതുമതികളായാല്‍ രാജാവില്‍ നിന്നും രക്ഷപ്പെടാന്‍ ഉടനെ കല്യാണം കഴിപ്പിച്ചുകൊടുത്തു. കാരണം കന്യകയല്ലെങ്കില്‍ രാജാവ്‌ കൈവക്കുകയില്ല..നമ്മുടെ കേരളത്തിലും ഒരു സവര്‍ണ്ണ വിഭാഗം ഇങ്ങനെ പെണ്‍ക്കുട്ടികളുടെ കന്യകാത്വം അവരുടെ ജന്മാവകാശമായി കരുതിയിരുന്നു. സന്ധ്യ കറുക്കുമ്പോള്‍ ഋുതുമതിയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ നാലാള്‍ താങ്ങുന്ന പല്ലക്കില്‍തംബൂലം ചവച്ച്‌ കാമന്‍ തുടികൊട്ടുന്ന മനസ്സുമായി സഞ്ചരിച്ചിരുന്ന കാമപേക്കോലങ്ങള്‍. അങ്ങനെ അടിക്കടിപെണ്‍കുട്ടികള്‍ ഋതുമതികളാകുമ്പോള്‍ പകലും രാത്രിയാകാന്‍ കൊതിച്ചവര്‍.ഇങ്ങനെ കിളുന്ത്‌ പെണ്‍ക്കുട്ടികളെ കാമപൂര്‍ത്തിക്കായി നോക്കിനടക്കുന്നവര്‍ കുറേശ്ശെ കാമചാപല്യങ്ങള്‍ കാട്ടിയഒരു പെണ്‍ക്കുട്ടിയെ കണ്ടുമുട്ടിയതിനെക്കുറിച്ച്‌ വെണ്‍മണി മഹന്‍ ഒരു ശ്ശോകം രചിച്ചിട്ടുണ്ട്‌.

കുളിര്‍മുലകളുരുണ്ടില്ലോമനേ! നീതിരണ്ടി-
ല്ലതിനിടയിലനംഗന്നായിരം വില്ലൊടിഞ്ഞു
കളമൊഴി! തവ വായ്‌ക്കും യൗവ്വനം വന്നുദിക്കു-
ന്നളവിലിഹഭവിക്കും ഘോഷമെന്തായിരിക്കും.

ചിലപെണ്‍കുട്ടികളില്‍ താരുണ്യം നേരത്തെ തളിരിടുന്നു. മഹാഭാരതത്തിലെ കുന്തിയെപ്പോലെ ജിജ്‌ഞാസവതികളായ പെണ്‍കുട്ടികള്‍ കര്‍ണ്ണന്മാരെപ്രസവിക്കുന്നു. ക്ഷണികനേരത്തെ ജിജ്‌ഞാസയും അതിന്റെ ശമനവും ജീവിതകാലം മുഴവന്‍ അവരെവേട്ടയാടുന്നു. അതിനാല്‍പെണ്‍കുട്ടിുകള്‍ ഉള്ള മാതാപിതാക്കള്‍ക്ക്‌ എന്നും വേവലാതി തന്നെ. അതിനുശൈശവ വിവാഹം പ്രതിവിധിയല്ലെന്ന്‌ മനസ്സിലാക്കുന്നവര്‍ വിരളം.

ഇന്ത്യശൈശവവിഹാഹത്തിനെതിരെയുള്ള പ്രമേയത്തില്‍ ഒപ്പ്‌ വക്കാത്തതിനെ തികച്ചും രാഷ്‌ട്രീയപ്രേരിതം എന്ന്‌ അനുമാനിക്കാവുന്നതാണു. ഭാരതത്തിലെ മുസ്‌ളീം സമുദായങ്ങളെ സന്തോഷിപ്പിക്കാനും തന്മൂലം വോട്ടൂകള്‍ ഉറപ്പാക്കാനുമുള്ള ഒരു ഒളിച്ച്‌ കളിയാകാം ഈ പിന്മാറ്റം. കാരണം ശിശുവിവാഹത്തിനിതിരെ ഇന്ത്യ എപ്പോഴും എതിരായിരുന്നതിന്റെ തെളിവാണു 1929ല്‍ പെണ്‍കുട്ടികളുടെ വിവാഹം 12 വയസ്സായി ഉയര്‍ത്തിയത്‌. പിന്നീട്‌ 1978 ല്‍ അത്‌ 18 വയസ്സാക്കി.എന്നാല്‍ ഒരു മതവിഭാഗവും ഇത്‌ അനുസരിച്ചരുന്നില്ല. പെണ്‍കുട്ടി ഋതുമതിയായാല്‍പണ്ട്‌ കാലത്ത്‌മാതാപിതാക്കള്‍ക്ക്‌ പരിഭ്രമം തുടങ്ങുകയായി. തറവാടിന്റെ മാനം പെണ്‍ക്കുട്ടികള്‍ പിഴച്ചുപോയാല്‍പോകുമെന്ന്‌ ഭയത്തില്‍ അവരെ വിവാഹം കഴിച്ചയക്കുകയാണ്‌ പതിവ്‌..അപ്പോള്‍ നമ്മുടെ നാട്ടിലെസാമൂഹ്യ അവസ്‌ഥയാണു ഈ അനാചരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ എന്ന്‌ കാണം.

ഋതുമതിയായ പെണ്ണ്‌ പുരനിറഞ്ഞ്‌ നില്‍ക്കുന്നു എന്നാണു നമ്മുടെ കേരളീയര്‍ കരുതിയിരുന്നത്‌. സ്ര്‌തീധനം കൊടുക്കേണ്ട ഭാരിച്ച ചുമതലയും അവരെ അലട്ടിയിരുന്നു. വാസ്‌തവത്തില്‍ സ്‌ത്രീധനം വളരെതെറ്റിധരിക്കപ്പെട്ട ഒരാചാരമാണ്‌. പെണമക്കള്‍ക്ക്‌ മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമില്ലാതിരുന്ന കാലത്ത്‌ അവര്‍ക്ക്‌ വിവാഹസമയത്ത്‌ നല്‍കുന്നപൊന്നും പണവുമാണു ഇത്‌. ഇന്ന്‌ മക്കള്‍ക്കെല്ലാം തുല്ല്യാവകാശമുള്ള സ്‌ഥ്‌തിക്ക്‌ ഇതൊരുദുരാചാരമാകേണ്ട കാര്യമില്ല. പക്ഷെസമുദായമെന്ന സാത്താനെ പിടിച്ച്‌ കെട്ടാനും ചങ്ങലക്കിടാനും ഒരു മനുഷ്യപുത്രനുമില്ല.ശൈശവവിവാഹമെന്ന്‌ കേള്‍ക്കുമ്പോള്‍ അതില്‍ പെണ്‍കുട്ടിമാത്രമാണു ശിശു. പുരുഷന്‍ പ്രായപൂര്‍ത്തിയെത്തിയവനായിരിക്കും .മുലപ്പാലിന്റെ മണം മാറാത്ത കൊച്ച്‌ പെണ്‍കുട്ടികളെ അവര്‍ കാമാര്‍ത്തിതീര്‍ക്കാന്‍ ഉപയോഗിക്കുന്നു. ചമ്പലിന്റെ റാണി എന്ന്‌ കുപ്രസിദ്ധിനേടിയ ഫൂലന്‍ദേവിയെ ആ അവസ്‌ഥയിലേക്ക്‌നയിച്ചത്‌ബാല്യവിവാഹമാണ്‌. ലൈംഗികമായി ഉപദ്രവിക്കുന്ന ഭര്‍ത്താവിന്റെ ക്രൂരതസഹിക്കാതെ അവള്‍ അയാളെ വിട്ട്‌പോന്നു. അവിടേയും സമുദായം അവളെ രക്ഷിച്ചില്ല. പിന്നെയെക്ലാം കഥ .പുരുഷന്‍ ഏകനായിരിക്കുന്നത്‌ കണ്ട്‌ അവനുവേണ്ടി സ്‌ത്രീയെ സ്രുഷ്‌ടിച്ചെങ്കില്‍ പിന്നെ അവള്‍ അവന്റെ ഇഷ്‌ടത്തിനുവഴങ്ങണമെന്ന വാശിപുരുഷനുണ്ടാകാം. അതേപോലെ കൂടുതലും ബാല്യവിവാഹങ്ങള്‍ മുസ്ലീം സമുദായത്തില്‍ നടക്കുന്നതിനു കാരണം നബി തിരുമേനിയുടെ നാലാമത്തെഭാര്യ അയിഷയെ അദ്ദേഹം നിക്കാഹ്‌ കഴിക്കുമ്പോള്‍ അവര്‍ക്ക്‌ ആറുവയസ്സായിരുന്നു എന്ന സംഭവത്തെ ആസ്‌പദമാക്കിയായിരിക്കാം.- Sahih al-Bukhari, 7:62:64) പിന്നെപത്ത്‌വയസ്സ്‌തികയുന്നതിനുമുമ്പ്‌ അവളെ ഭാര്യയെന്നനിലയില്‍ കരുതി. പിന്നെവെറും ഒമ്പത്‌ വര്‍ഷം കൂടിയെ നബി തിരുമേനി ജീവിച്ചിരുന്നുള്ളു.യൗവ്വനാരംഭത്തില്‍ പത്തൊമ്പതാം വയസ്സില്‍ അവര്‍ വിധവയായി.

പെണ്‍കുട്ടികളെ വെറും ഉപഭോഗ വസ്‌തുവായിവിലപേശിവില്‍ക്കുന്നത്‌ എത്രയോ ദയനീയം. ബാലവിവാഹങ്ങള്‍ ഒരു തരം കച്ചവടമാണ്‌. വിവാഹ കമ്പോളങ്ങളില്‍ വില്‍ക്കപ്പെടുന്ന ചരക്കുകള്‍ ആകുന്നു പാവം പെണ്‍കുട്ടികള്‍.വടക്കെ ഇന്ത്യയില്‍ ഈ ആചാരം ആരംഭിച്ചത്‌ മുസ്ലീം ആക്രമണത്തോടെയാണെന്ന്‌ കാണുന്നു. അവര്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത്‌ മതപരിവര്‍ത്തനം നടത്തിയിരുന്നു. മാനഭംഗപ്പെട്ട പെണ്‍കുട്ടിയെ സമൂഹം ഭ്രഷ്‌ടാക്കിയിരുന്നു. അവരെ കാപാലികന്മാര്‍ കാമസംത്രുപ്‌തിവരുത്തി അവസാനം വേശ്യയെന്ന മുദ കുത്തിപുര്‍ത്താക്കി. പ്രക്രുതിയും ഈശ്വരനും ഒരുമിച്ച്‌ പ്രതിബിംബിക്കുന്ന സ്ര്‌തീ അങ്ങനെ വേശ്യയാകുന്നു. അവളെവേശ്യയാക്കുന്നവനു `വിടന്‍'' എന്ന ഒരു ശബ്‌ദം നിലവിലുണ്ടെങ്കിലും ആരും അത്‌ ഉപയോഗിക്കുന്നില്ല. ഇത്‌ എത്രയോ നിക്രുഷ്‌ടം. ഈ വിവേചനമാണു എല്ലാ ദുരാചാരങ്ങള്‍ക്കും തുടക്കം. ഇരയാകുന്നത്‌ സ്ര്‌തീയും.പണ്ട്‌ കാലത്തെ യുദ്ധങ്ങളും തന്മൂലം പെണ്‍ക്കുട്ടികളെ തട്ടികൊണ്ട്‌ പോകലും ബാല്യവിവാഹത്തിനു കാരണമായി. ബഹുഭാര്യത്വം അനുവദനീയമല്ലായിരുന്നെങ്കിലും രാജാക്കന്മാര്‍ക്കും, പ്രഭുക്കന്മാര്‍ക്കും ചില പ്രത്യേക വിഭാഗങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു. അത്തരം കിഴവ്‌നമാരുടെ ഇളയ ഭാര്യ എപ്പോഴും ചെറുപ്പമായിരിക്കും. വ്രുദ്ധനായഭര്‍ത്താവ്‌ മരിച്ചാല്‍ ഈ കിളുന്ത്‌പെണ്‍കുട്ടിയെ അയാളുടെ ചിതയിലിട്ട്‌കൊന്നിരുന്നു. പെണ്‍ക്കുട്ടി സ്വമനസ്സാലെ അതില്‍ ചാടുന്നത്‌ ചുരുക്കമാണ്‌. സതിയനുഷ്‌ഠിച്ചു എന്ന്‌ ആദരവോടെ അഭിമാനത്തോടെ പറയുന്നന്നവര്‍ ഓര്‍ക്കുന്നില്ല ഒരു പുരുഷനും ഇത്‌വരെസതിയനുഷ്‌ഠിച്ചിട്ടില്ലെന്നു. ഇവിടേ അമേരിക്കയില്‍ ഒരു മലയാളി ഡോക്‌ടര്‍ ഭാര്യയുടെ മരണത്തില്‍ മനം നൊന്ത്‌ ആത്മഹത്യചെയ്‌തതായി കേട്ടിട്ടുണ്ട്‌. അങ്ങനെ വിരലിലെണ്ണാവുന്നവര്‍ ഇഹലോകവാസം മതിയാക്കിയിരിക്കും.

കന്യകാത്വം നഷ്‌ടപ്പെടുന്നതിനുമുമ്പ്‌ വിധവകളായ ബാലവധുക്കളുടെ കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്‌. ചിലരൊക്കെ വിവേകം വെടിഞ്ഞ്‌ വികാരത്തിനടിമയായപ്പോള്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി അവരില്‍നിക്ഷിപ്‌തമായി.അവര്‍ ബഹിഷ്‌ക്കരിക്കപ്പെട്ടു.വേശ്യവ്രുത്തിയൂടെ ആരംഭം ഇത്തരം ദുഷിച്ച സാമൂഹ്യാചാരങ്ങളില്‍നിന്നുണ്ടായിയെന്നത്‌ കഷ്‌ടം തന്നെ. മനുഷ്യന്‍ സമൂഹ ജീവിയായത്‌ അവനുതന്നെവിനയായി. സമൂഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്ക്‌ ജീവിക്കേണ്ട ഗതികേട്‌ വന്നത്‌ മൂലം പല അക്രമങ്ങളും ദുഷ്‌ടന്മാര്‍ നടത്തി. ഇന്ന്‌നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക്‌ കാരണം പുരുഷനു ഒന്നും സംഭവിക്കുന്നില്ലയെന്നാണ്‌. അഥാവാ ശിക്ഷക്കപ്പെട്ടാല്‍ അവനുതുടര്‍ന്ന്‌ പഠിക്കാനുള്ള സാഹചര്യവും, കഴിക്കാന്‍ ഇഷ്‌ടഭക്ഷണമായ ചിക്കനും പൊറോട്ടയും ജയിലില്‍ കിട്ടുന്നു.സമൂഹത്തില്‍ ഒരു മാനഹാനിയുമില്ല. തന്നെയുമല്ല ഒരു ഹീറോ പരിവേഷവും. അത്‌കൊടുക്കുന്നത്‌ സമൂഹമാണെങ്കില്‍ പിന്നെ കുറ്റം ചെയ്യുന്നവരെ എന്തിനുപഴിക്കണം. വന്ദ്യവയോധികനും വിദ്യാസമ്പന്നനുമായ ശ്രീമന്‍ മോഹന്‍ സിങ്ങ്‌ ജി വരെ കര്‍ത്തവ്യബോധത്തില്‍ നിന്നും ഒഴിഞ്ഞ്‌ മാറിയത്‌ രാഷ്‌ട്രീയത്തിലെഭൂരിപക്ഷമെന്നനീരാളിയുടെ പിടിത്തതില്‍ കുടുങ്ങിയത്‌ കൊണ്ടായിരിക്കാം.സൂര്യനെല്ലി കേസ്സിലെ പെണ്‍കുട്ടിയെ കോടതിയിലേക്ക്‌ കൊണ്ടു വന്നപ്പോള്‍ പൊതുജനം കൂക്കിവിളിച്ചതും പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞതും ടി.വി. സ്‌ക്രീനുകള്‍ കാട്ടുമ്പോള്‍സമൂഹത്തിന്റെ പ്രതികരണം എങ്ങനെ എന്ന്‌നമുക്ക ്‌മനസ്സിലാക്കാം. പെണ്‍കുട്ടികളെ എത്രയും വേഗം വിവാഹം കഴിച്ചയക്കുക എന്ന്‌ മാതാപിതാക്കള്‍ ചിന്തിക്കുന്നത്‌ അതുകൊണ്ടാകാം. അത്‌ പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെതടസ്സപ്പെടുത്തുന്നു. അവളുടെ ആരോഗ്യത്തെബാധിക്കുന്നു.പക്ഷെസമൂഹം. അത്‌ ഡാമല്ലോസിന്റെ വാളു പോലെ എല്ലാവരുടേയും തലക്ക്‌മീതെ വീഴാന്‍ കാത്ത്‌ നില്‍ക്കുന്നു. മനുസ്‌മ്രൃതിയില്‍ എട്ട്‌തരം വിവാഹത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. അവ, ബ്രഹമ,ദൈവ, ആര്‍ഷ, ഗാന്ധര്‍വ്വ, അസുര, രക്ഷസ, പ്രജാപത്യ, പൈശാച.ഹിന്ദു മതംവിവാഹത്തെ ഒരു പവിത്രബന്ധമായും ജീവിതാവസാനം വരെ പ്രതിജ്‌ഞബദ്ധതയോടെ അനുഷ്‌ഠിക്കേണ്ട ധര്‍മ്മമായും കരുതുന്നു. ആര്‍ഷ ഭാരതസംസ്‌കാരത്തില്‍ ബാലവിവാഹം പ്രചാരത്തിലിരുന്നില്ല,.ക്രിസ്‌തുവിനുമുമ്പും പിന്നീട്‌ എഴുന്നൂറു ആണ്ടുവരേക്കും സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ യഥേഷ്‌ടം ഇണകളെ തിരഞ്ഞെടുക്കാനുള്ള സാതന്ത്ര്യമുണ്ടയിരുന്നു. സ്വയംവരം എന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രം നിലിവിലിരുന്ന ഒരാചാരമാണു. അവള്രെരക്ഷിക്കാന്‍ പ്രതിശ്രുതവരന്‍ പ്രാപ്‌തനാണോ എന്ന ഒരു പരീക്ഷണത്തില്‍ ജയിക്കുക എന്ന ഒരു നിബന്ധനയും ചിലര്‍വച്ചിരുന്നു. ക്രമേണ സര്‍ക്കാര്‍ സമ്പ്രദായവും, രാഷ്‌ട്രീയവും കടന്ന്‌ കയറിയപ്പോള്‍സ്ര്‌തീക്ക്‌സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടു. മനു എഴുതിവച്ച്‌ എന്ന്‌ പറയപ്പെടുന്ന `ന സ്വാതന്ത്ര്യമര്‍ഹതി'' എന്ന ഓലപാമ്പിനെ കാണിച്ച്‌ സ്ര്‌തീയെ ഭയപ്പെടുത്തി കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഗര്‍ഭം ധരിക്കലും പ്രസവിക്കലും അവള്‍ക്ക്‌ശാപമായി. സ്ര്‌തീക്ക്‌ പ്രക്രുതിനല്‍കിയ അനുഗ്രഹത്തെ പുരുഷന്മാര്‍ ശാപമാക്കുന്നു

വൈദിക സിദ്ധാന്തം അനുസരിച്ച്‌ ബാല വിവാഹം നിഷിദ്ധമാണ്‌. വേദങ്ങള്‍പറയുന്നത്‌വിവാഹപ്രായംപുരുഷനു 25 വയസ്സും സ്ര്‌തീക്ക്‌ പതിനെട്ടുവയസ്സുമാണു.വാസ്‌തവത്തില്‍ ഭാരതമെന്ന രാജ്യമാണു യു.എന്നിന്റെ പ്രമേയത്തില്‍ ആദ്യം ഒപ്പുവക്കേണ്ടിയിരുന്നത്‌. ബാല്യവിവാഹവും, അറബികല്യാണങ്ങളും അങ്ങനെദുരാചാരങ്ങളുടെ ബലിയാടുകള്‍ ആകുന്നത്‌ അവിടത്തെ പെണ്‍ക്കുട്ടികളാണു്‌. ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായമതേതരരാഷ്‌ട്രം എന്ന്‌ കടലാസ്സില്‍മാത്രം എഴുതിവച്ച്‌ ഓരോ മതവിഭാഗത്തിന്റേയും സമൂഹത്തിനു ദോഷകരമെന്ന്‌ ഗണിക്കപ്പെടുന്നതാല്‍പ്പര്യങ്ങള്‍ക്ക്‌ വഴങ്ങിഭരണാധികാരികള്‍ ഓരോ കാലത്ത്‌ ഓരോന്ന്‌ ചെയ്യുന്നു. അതുകൊണ്ടുമുള്ളുകള്‍ക്ക്‌ പുണ്യകാലം.വാഴകള്‍ക്ക്‌പരിക്കേല്‍ക്കുന്നു. ഹിന്ദുമതാചാരപ്രകാരം ഒരാളുടെ ജീവിതത്തെ നാലായിതിരിച്ചിട്ടുണ്ട്‌. അത്‌ ബ്രഹ്‌മചര്യം, ഗാര്‍ഹസ്‌ഥ്യം, വാനപ്രസ്‌ഥം, സന്യാസം.ബ്രഹ്‌മചര്യം കഴിഞ്ഞിട്ടാണുവിവാഹം. ഈ ആനുകൂല്യം പെണ്‍ക്കുട്ടികള്‍ക്കും ബാധകമാക്കിയാല്‍നന്നായി. ബ്രഹ്‌മചര്യം അവസാനിക്കുന്നത്‌ ഇരുപത്തിനാലാം വയസ്സിലണെനുതോന്നുന്നു. കൊച്ചുപെണ്‍ക്കുട്ടികളെ വിവാഹം കഴിക്കുകയില്ലെന്ന്‌ പുരുഷന്മാര്‍ക്കും തീരുമാനിക്കാവുന്നതാണു്‌. ശൈശവിവാഹത്തിനെതിരെ ഒപ്പ്‌ വയ്‌ക്കുന്നില്ലെങ്കിലും അതിനുപ്രേരിപ്പിക്കുകയോ, നിര്‍ബന്ധിക്കുകയോ ചെയ്യാത്തേടത്തോളം കാലം എല്ലാവര്‍ക്കും അവരവരുടെ ഭാവിക്ക്‌ സുരക്ഷിതമായത്‌ എന്തോ അത്‌ചെയ്യാം. ഒരു പ്രശ്‌നം ഉണ്ടാകുന്നത്‌ ചിലതല്‍പ്പരകക്ഷികള്‍ സര്‍ക്കാരിന്റെ മൗനം എളുപ്പമായി കണ്ട്‌ നിരാലംബരായ പെണ്‍കുട്ടികളുടെ ബ്വാലവിവാഹം നടത്തുകയോ, പ്രേരിപ്പിക്കുകയോചെയ്‌താല്‍ നിയമ സഹായം കിട്ടുകയില്ലെന്നാണ്‌.വോട്ടിനുവേണ്ടി ആദര്‍ശങ്ങള്‍ ബലി കഴിക്കുന്നവരെഭരണം നടത്താന്‍ തിരഞ്ഞെടുക്കാതിരിക്കാന്‍ ഉത്തമ പൗരന്മാര്‍ശ്രമിച്ചാല്‍ ഇത്തരം അനീതികള്‍ തടയാം.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക