വിയന്ന: കോതമംഗലം കുടുംബയോഗത്തിന്റെ വെബ്സൈറ്റ് മുന്‍ അംബാസഡര്‍ ടി.പി.
ശ്രീനിവാസന് പ്രകാശനം ചെയ്യും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സമിതിയുടെ വൈസ്
ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. ശ്രീനിവാസന് യോഗത്തില്‍ സ്വീകരണം
നല്‍കും.
21 വെള്ളിയാഴ്ച വൈകിട്ട് 7.30ന് ഫ്ളോറിഡ്സ് ഡോര്‍ഫിലെ
കിന്സ്റ്റര് പ്ലാറ്റ്സ് 19 ചര്‍ച്ച് ഹാളിലാണ് സമ്മേളനം. കോതമംഗലത്തിന്റെയും
അവിടെനിന്നുള്ള പ്രവാസികളുടെയും സാമൂഹികവും സാംസ്കാരികവും സേവനപരവുമായ
കൂട്ടായ്മയ്ക്കായി രൂപം കൊണ്ട കോതമംഗലം കുടുംബയോഗത്തിന്റെ പുതിയ കര്‍മപദ്ധതികള്‍
യോഗത്തില്‍ അറിയിക്കുമെന്ന് കോ - ഓര്‍ഡിനേറ്റര്‍മാരായ സിറില്‍ മനയാനിപ്പുറത്ത്,
അവിരാച്ചന് കരിപ്പക്കാട്ട്, ജോസ് പേത്താനിക്കാട്ട്, ഇവന്റ് മാനേജര്‍ ബേബി
അവരാപ്പാട്ട് എന്നിവര്‍ അറിയിച്ചു.