Image

ന്യൂജേഴ്‌സിയില്‍ സ്വവര്‍ഗ്ഗ വിവാഹം ഒക്‌ടോബര്‍ 21 മുതല്‍ ആരംഭിക്കും

പി.പി.ചെറിയാന്‍ Published on 19 October, 2013
ന്യൂജേഴ്‌സിയില്‍ സ്വവര്‍ഗ്ഗ വിവാഹം ഒക്‌ടോബര്‍ 21 മുതല്‍ ആരംഭിക്കും
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ സ്വവര്‍ഗ്ഗ വിവാഹം ഒക്‌ടോബര്‍ 18 തിങ്കളാഴ്ച മുതല്‍ ആരംഭിക്കണമെന്ന് സംസ്ഥാനത്തെ ഉയര്‍ന്ന നീതിപീഠം ഇന്ന് (ഒക്‌ടോബര്‍ 18ന് ) സംസ്ഥാന ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

ഇതോടെ സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കുന്ന അമേരിക്കയിലെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന പതിനാലാമത്തെ സംസ്ഥാനമായി ന്യൂജേഴ്‌സി.

റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ക്രിസ്‌ക്രിസ്റ്റി സ്വവര്‍ഗ്ഗവിവാഹത്തിന് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിരുന്നുവെങ്കിലും കോടതി വിധി അനുസരിക്കുമെന്ന് പറഞ്ഞു.

കഴിഞ്ഞമാസം സംസ്ഥാനത്തെ കീഴ്‌കോടതി സ്വവര്‍ഗ്ഗവിവാഹത്തിന് ഒക്‌ടോബര്‍ 21 മുതല്‍ അനുമതി നല്‍കണമെന്ന വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഉന്നത നീതിപീഠം തള്ളി കീഴ്‌കോടതി വിധി നടപ്പിലാക്കാന്‍ ഗവണ്‍മെന്റിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്.
കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും അറിയിപ്പ് നല്‍കി. ഗവര്‍ണര്‍ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും അറിയിപ്പ് നല്‍കി.

ഈ വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സ്വവര്‍ഗ്ഗ വിവാഹവിരോധികള്‍ രംഗത്തുവന്നിട്ടുണ്ട്. വിവാഹത്തിന്റെ നിര്‍വചനത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വൈകാരികവും, മാനസികവും, ശാരീരികവുമായ ബന്ധം മാത്രമാണ് വരുന്നത്.

സ്വവര്‍ഗ്ഗവിവാഹം റെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 72 മണിക്കൂര്‍ മുമ്പു അപേക്ഷ നല്‍കണമെന്നുള്ളതിനാല്‍ ചില സ്ഥലങ്ങളില്‍ വ്യാഴാഴ്ച മുതല്‍ തന്നെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.


ന്യൂജേഴ്‌സിയില്‍ സ്വവര്‍ഗ്ഗ വിവാഹം ഒക്‌ടോബര്‍ 21 മുതല്‍ ആരംഭിക്കും
Join WhatsApp News
Varughese Mathew 2013-10-19 04:26:29
The name " Same sex marriage" itself is wrong, simply because marriage is in between two opposite sex. It is a shame that my neighbour state approve this nonsense. Remember this is an act against nature's unwritten law, and those who brake it will suffer for ever.
Varughese Mathew, Philadelphia.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക