ശ്രീനിവാസന് വീണ്ടും തിരകഥയെഴുതുന്നു. സഞ്ജീവ് എന്‍.ആര്. സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തിനാണ് ശ്രീനി പേന ചലിപ്പിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്
തന്നെയാണ് നായകന്.
പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ആയിരുന്നു
ശ്രീനിവാസന് ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ ചിത്രം. സജിന്‍ രാഘവന് സംവിധാനം
ചെയ്ത ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നായകന് ശ്രീനിവാസന്
ആയിരുന്നെങ്കിലും മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളെ
കളിയാക്കിയെന്ന പേരില്‍ ശ്രീനിവാസനെതിരെ പലരും തിരിഞ്ഞിരുന്നു.
മോഹന്‍ലാലിനെയായിരുന്നു ശ്രീനിവാസന് ചിത്രത്തില്‍ ഏറെ കളിയാക്കിയത്. പുതിയ ചിത്രം
നിലവിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ ഹാസ്യാത്മകായി വിമര്‍ശിക്കുന്ന ചിത്രമാണ്.
നായികയെ തീരുമാനിച്ചിട്ടില്ല. കണ്ണാടി ടാക്കീസ് എന്ന ചിത്രത്തിലാണ് ശ്രീനിവാസന്
ഇപ്പോള്‍ അഭിനയിക്കുന്നത്.
മോഹന്‍ലാല്‍ നായകനായ ജനകന് ആയിരുന്നു
സഞ്ജീവിന്റെ ആദ്യചിത്രം. സുരേഷ്ഗോപിയും ഈ ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിരുന്നു.