Image

പൂജ്യനാം വാമനാ.. നിന്‍ തൃപ്പാദം തൊഴുന്നേന്‍.. (ഹാസ്യ കവിത: എ.സി. ജോര്‍ജ്‌)

Published on 17 October, 2013
പൂജ്യനാം വാമനാ.. നിന്‍ തൃപ്പാദം തൊഴുന്നേന്‍.. (ഹാസ്യ കവിത: എ.സി. ജോര്‍ജ്‌)
(നീതി ധര്‍മ്മിഷ്‌ടനും പ്രജാക്ഷേമ തല്‍പ്പരനുമായ മാവേലി തമ്പുരാനെ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്‌ത്തിയ വാമനന്റെ യുക്തി മനസ്സിലാകുന്നില്ല. പക്ഷെ..... മഹാനായ വാമനാ..... അങ്ങയുടെ തൃപ്പാദങ്ങള്‍ ഇപ്പോള്‍ ഉയിരണം.... ഉയിരട്ടെ.... ഇന്ന്‌ ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ചു കൊള്ളയടിക്കുന്ന ഭരണ-പ്രതിപക്ഷങ്ങള്‍ക്കെതിരെ. ഈ ദുഷ്‌ടപരിഷകളേയും അവരുടെ സന്തത കിങ്കര ഗുണ്ടാപരിഷകളേയും പാതാളത്തിന്റെ അഗാധതയിലേക്ക്‌ ശക്തിയായി ചവിട്ടിത്താഴ്‌ത്താന്‍ സമയമായിരിക്കുന്നു. നാഥാ.... വാമനാ.... അങ്ങയുടെ പൂജ്യപാദങ്ങള്‍ ഉയിരണം, ഉയര്‍ത്തണം... ഐതിഹ്യമായാലും.... എന്തായാലും. താഴത്തെ വരികളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.)


സംപൂജ്യനാം വാമനാ നിന്‍പാദാരവിന്ദങ്ങള്‍ നമിക്കുന്നു ഞങ്ങള്‍ നിന്‍ പൂജിതമാം പാദം വീണ്ടുമുയരണം.. ഉയര്‍ത്തണം ഞങ്ങള്‍ക്ക്‌ വാമോനേ കൊച്ചുവാമനാ നീ കണ്ടില്ലെ... കേട്ടില്ലെ... നാടൊട്ടുക്കു നടമാടുമീ രാഷ്‌ട്രഭരണചക്രം തിരിക്കും വൃന്ദത്തിന്‍ അഴിമതി, അക്രമം, ചതി, വഞ്ചന, കൊള്ള, തീവെട്ടികൊള്ള കുതികാല്‍വെട്ട്‌, കാലുമാറ്റം, മൊഴിമാറ്റം, സത്യത്തെ മറയ്‌ക്കും കിടന്നുരുളല്‍, നിയമത്തെ വളച്ചൊടിയ്‌ക്കല്‍, ദുര്‍വ്യാഖ്യാനം ഗുണ്ടാവിളയാട്ടം, പലവിധ കള്ളവാണിഭം, പെണ്‍പീഡനം സിനിമാ സൂപ്പര്‍-ഡ്യൂപ്പര്‍ താരങ്ങള്‍ക്ക്‌ പുണ്യപരിവേഷം ആള്‍ദൈവങ്ങള്‍ക്ക്‌ വെള്ളപൂശല്‍, പരിപാവന പരിവേഷം ദൈവങ്ങളുടെ പേരില്‍ കൊള്ള, കൊല, ദുരാചാരം, ആള്‍മാറാട്ടം എത്ര കട്ടാലും കൊന്നാലും നില്‍ക്കാന്‍ പഠിച്ചവര്‍ക്കു സ്വര്‍ക്ഷം നിസ്സാര കുറ്റങ്ങള്‍ക്കു നില്‍ക്കാന്‍ പഠിയ്‌ക്കാത്ത നിഷ്‌കളങ്കര്‍ക്ക്‌ ശിക്ഷ, കൊടിയ ശിക്ഷ, മാനഹാനി, ധനനഷ്‌ടമങ്ങിനെ... കള്ളപണം, കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ്‌, കള്ളക്കടത്ത്‌.... നികുതിവെട്ടിപ്പ്‌, തട്ടിപ്പ്‌, ഭരണസ്‌തംഭനം, മുദ്രാവാക്യം അഴിമതികള്‍, കൊടിയ കുറ്റങ്ങള്‍ കൈയ്യോടെ പിടിച്ചാലും നിഷേധിക്കുന്ന രാഷ്‌ട്രീയ ഭരണാധികാരികള്‍, ആഭാസര്‍ സത്യസന്ധം, നീതിനിഷ്‌ഠം ഞെളിയുന്ന ഭരണ-പ്രതിപക്ഷങ്ങള്‍... ഒരേ കോയിനിലെ രണ്ടു വശങ്ങളാം പക്ഷങ്ങളാണെ... പൊതുജനങ്ങളെ മരമണ്ടന്മാരും കഴുതകളുമാക്കും നാടകം... അരങ്ങില്‍ കൊഴുപ്പിക്കും ഭരണ-പ്രതിപക്ഷങ്ങള്‍.... ജനത്തിനെന്നും തോല്‍വിതന്നെ ഓണമായാലും കോരനു പഴങ്കഞ്ഞി ഇന്നു നീ ഭരണപക്ഷം.. നാളെ നീ പ്രതിപക്ഷം ജനപക്ഷത്താരുമില്ല ബന്തും ഹര്‍ത്താലും നടത്തി പൊറാട്ടുനാടകം നടത്തും പ്രതിപക്ഷം ഒത്തുകളിക്കും, കൂടെ കബടി കളിക്കും ചിരിക്കും ഭരണപക്ഷം മതങ്ങള്‍ തമ്മിലടി സീറ്റുകള്‍ പങ്കുവെക്കും താക്കോലിനായി കടിപിടി രാഷ്‌ട്രീയപക്ഷ കോമരങ്ങള്‍ നീതിന്യായത്തെ മറികടക്കും വെല്ലുവിളിക്കും ഖജനാവിലെ തുക ധൂര്‍ത്തടിക്കും പക്ഷഭേദമെന്യെ തങ്ങള്‍ക്കനുകൂലം നിയമവ്യാഖ്യാനം നടത്തും മീഡിയായെ പല തന്ത്രങ്ങളാല്‍ ഒതുക്കി കൈയ്യിലെടുക്കും ഓശാന പാടിക്കും തങ്ങള്‍ക്കനുകൂലം വിധി മാറ്റും ഓര്‍ഡിനന്‍സിറക്കും, അട്ടിമറിക്കും, ഭരണം കുത്തകയാക്കും കേസുകള്‍ അട്ടിമറിക്കും നീട്ടിവെക്കും പൂഴ്‌ത്തി അപ്രത്യക്ഷമാക്കും ഫയല്‍ അപ്രത്യക്ഷമാക്കും സിസി ടിവി ദൃശ്യങ്ങള്‍ മായ്‌ക്കും ശിക്ഷകിട്ടുന്നതപൂര്‍വ്വം കിട്ടിയാലൊ പഞ്ചനക്ഷത്ര ജയില്‍ അടിക്കടി പരോള്‍ ഇഷ്‌ടഭോജ്യം, രാജോചിത വരവേല്‍പ്പ്‌ പ്രവാസിയെ വാഗ്‌ദാനങ്ങളാല്‍ മോഹിപ്പിക്കും ത്രസിപ്പിക്കും, പ്രവാസിയെ പിന്നെ വട്ടംകറക്കും, പിഴിയും കയ്യേറും മണ്ടരാം പ്രവാസികര്‍ ഈ വഞ്ചകര്‍ക്കു കൊടുക്കും സ്വീകരണം രാജോചിതമാം തോളിലേറ്റര്‍ താലപ്പൊലി, ചെണ്ടമേളം, എയര്‍പോര്‍ട്ടിലെത്തി കൈ കുലുക്കി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യും കഴിവറ്റ ... മൈക്കു മുത്തരാം... മരമണ്ടനാം മരപാവയാം പുംഗവര്‍ ഏഴയാം പൊതുജന രക്തവും വിയര്‍പ്പും നക്കികുടിച്ച്‌ ദാഹം തീര്‍ക്കും ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ കോമരങ്ങളെ കാണുന്നില്ലെ എന്‍ വാമനാ പൊന്നോമനെ..... വാമനക്കുട്ടാ..... പൊക്കണം നിന്‍പൂജ്യപാദം വീണ്ടും പൊക്കിയ തൃപ്പാദം വളരണം നീളണം വാമനാ കൊച്ചുവാമനാ.... നിന്നെ തൊഴുകൈയ്യോടെ നമിക്കുന്നു ഞങ്ങള്‍ തന്‍ വാമനാ..... നീയീ വഞ്ചക കൊള്ള ഭരണകര്‍ത്താക്കളാം... ആഭാസകരെ ചവിട്ടിതാഴ്‌ത്തു ഊന്നിചവിട്ടി.... താഴ്‌ത്തു പാതാളത്തിനടിത്തട്ടിലേക്ക്‌ എന്‍ വാമനാവതാരമെ നല്ലവനാം ഏഴൈതോഴനാം മാവേലിമന്നനെ.... അന്നു നീ ചവിട്ടിതാഴ്‌ത്തിയില്ലെ പാതാളത്തിലേക്ക്‌ ഇന്നു നീ പ്രജാക്ഷേമ തല്‍പ്പരനാം മാവേലിമന്നനെ.... നിന്‍ തൃപ്പാദത്തില്‍ ചവിട്ടി ഭൂതലത്തില്‍ പൊക്കി ഉയിര്‍ത്തു.... ഉയിരട്ടങ്ങനെ ഉയിരട്ടെ വളരട്ടെ മാവേലിനാട്‌ മാവേലിമന്നന്റെ നാട്‌.... പകരം പരമദുഷ്‌ടരാം വഞ്ചകരാം ജനാധിപത്യ കശാപ്പുകാരാം ഭരണ-പ്രതിപക്ഷ ഏഭ്യന്മാരെ അലസരാം അഴിമതിക്കാരാം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കളെ.... നിന്‍ തൃപ്പാദമുയര്‍ത്തി ചവിട്ടിതാഴ്‌ത്തു പാതാളത്തിലേക്ക്‌ സത്യം, നീതി, ധര്‍മ്മം, ശാന്തി കളിയാടാന്‍ നീ ചവിട്ടും തൃപ്പാദം ഞാനിന്നു പൂജിയ്‌ക്കാം ഈ മനുഷ്യപിശാചുക്കളാം വഞ്ചകരെ കയത്തില്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്‌ത്താന്‍ കുള്ളനാം വാമന ശ്രേഷ്‌ഠനെ.... നിന്നെ നമ്പട്ടെ ഞങ്ങള്‍....
പൂജ്യനാം വാമനാ.. നിന്‍ തൃപ്പാദം തൊഴുന്നേന്‍.. (ഹാസ്യ കവിത: എ.സി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക