Image

ഡാലസില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2013
ഡാലസില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ
ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ നവംബര്‍ 1 മുതല്‍ 3 വരെയുള്ള തീയതികളില്‍ നടക്കും. ഈവര്‍ഷത്തെ പെരുന്നാളിന്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നത്‌ ഫാ തിമോത്തി തോമസ്‌ (ടെനി) അച്ചനാണ്‌. ഒപ്പം ഇടവക വികാരി ഫാ. സി.ജി. തോമസ്‌ അച്ചനു, ഡാളസിലെ സമീപ ഇടവകകളിലെ വികാരിമാരും നേതൃത്വം നല്‍കും.

നവംബര്‍ ഒന്നാം തീയതി വൈകിട്ട്‌ ഏഴുമണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7.30-ന്‌ ധ്യാനപ്രസംഗം എന്നിവ നടക്കും. നവംബര്‍ രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 10 മുതല്‍ എം.ജി.ഒ.സി.എസ്‌.എം ഏരിയാ കോണ്‍ഫറന്‍സ്‌, ഉച്ചകഴിഞ്ഞ്‌ മൂന്നു മണിമുതല്‍ ഒ.സി.വൈ.എം ഏരിയാ കോണ്‍ഫറന്‍സും വൈകിട്ട്‌ 5.30-ന്‌ പരുമല പദയാത്രയും തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരവും, 7.30-ന്‌ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും.

നവംബര്‍ മൂന്നാം തീയതി ഞായറാഴ്‌ച 8.30-ന്‌ പ്രഭാത നമസ്‌കാരവും 9.30-ന്‌ ഫാ. തിമോത്തി തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും നടക്കും.തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ റാസയും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിങ്കല്‍ ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. അതിനുശേഷം കൈമുത്തും, എം.ജി.എം ഓഡിറ്റോറിയത്തില്‍ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഈവര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളില്‍ വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ വികാരി ഫാ. സി.ജി. തോമസ്‌, ഇടവക ട്രസ്റ്റി മൈക്കിള്‍ ചാക്കോ, സെക്രട്ടറി സോണി അലക്‌സാണ്ടര്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. സി.ജി. തോമസ്‌ (469 499 6559), ട്രസ്റ്റി മൈക്കിള്‍ ചാക്കോ (214 240 7123), സെക്രട്ടറി സോണി അലക്‌സാണ്ടര്‍ (214 326 2583).
ഡാലസില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെഡാലസില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെഡാലസില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക