Image

എന്തുണ്ടു ബാക്കി? (കവിത: ഷേബാലി)

Published on 19 October, 2013
എന്തുണ്ടു ബാക്കി? (കവിത: ഷേബാലി)
എവിടെയാണെനിക്കു
പിഴ പറ്റിയതെന്നോര്‍ത്തു ഞാനി
വഴിവക്കില്‍ തനിയെ
നിശബ്ദനായ്‌ നിരാലംബനായി

ചുവടു പിഴക്കാത്തെന്‍
കാലിന്‍ ചുവട്ടിലെ
മണ്ണൊലിച്ചിറങ്ങുന്നൂ
പിഴക്കുന്നൂ ചുവടുകള്‍

ആരാണു നീക്കുന്നതാ
രാണു നീക്കുന്നതെന്‍
കാലിന്‍ ചുവട്ടിലെ
ചൂരുള്ള മണ്ണെല്ലാം?

ചൂരുള്ള മണ്ണിന്റെ
യടിയോരമിളക്കുന്ന
മണ്‍വെട്ടിയാഴ്‌ത്തുന്ന
ശബ്ദം സഹിക്കാതെ
അലറിക്കരയാന്‍
ശ്രമിച്ചതും പാഴ്‌വേലയായ്‌

കാടിന്‍ മുഖഛായ
പാടെ മറഞ്ഞു പോയ്‌
പാടം പറയന്റെ പഴങ്കഥയായ്‌
പാടിപ്പറയാനിനി
യെന്തുണ്ടു ബാക്കി?
എന്തുണ്ടു ബാക്കി? (കവിത: ഷേബാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക