Image

സുന്ദരി (കവിത: മോന്‍സി കൊടുമണ്‍)

Published on 19 October, 2013
സുന്ദരി (കവിത: മോന്‍സി കൊടുമണ്‍)
തളര്‍ന്ന കൈകളും കാല്‍കളും
അന്നൊരിക്കല്‍
ബലവത്തായിരുന്നു.
മങ്ങിയ നയനങ്ങള്‍
അന്നെത്ര തിളക്കമാര്‍ന്നവയായിരുന്നു.
നിതംബത്തോളമെത്തിയ
അഴകാര്‍ന്ന കാര്‍കൂന്തല്‍
ഏവരുമാകര്‍ഷിക്കുമാ-
സൗന്ദര്യരൂപം
തലമുണ്‌ഡനം ചെയ്‌ത്‌
തളര്‍ന്ന കൈകളില്‍
വളഞ്ഞവടിയൂന്നിയും
ഇന്നാര്‍ക്കും വേണ്ടാത്തൊരു കോണില്‍
നഴ്‌സമ്മതരും മരുന്നും മന്ത്രവും
ഭുജിച്ചും ജപിച്ചും
ജീവന്റെ നേരിയ ചലനത്തോടെ
മന്ദം മന്ദം ഇഴഞ്ഞുനീങ്ങിടുന്നു
ഈ മദേഴ്‌സ്‌ ഡേയിലും.
സുന്ദരി (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക