Image

താരജാഡക്കെതിരെ സംവിധായകന്റെ പരാതി

ജയമോഹനന്‍.എം Published on 22 October, 2013
താരജാഡക്കെതിരെ സംവിധായകന്റെ പരാതി
മലയാളത്തിലെ ഒരു യുവതാരത്തിന്റെ ജാഡകള്‍ സഹിക്കാന്‍ കഴിയാതെ സംവിധായകന്‍ പരാതിയുമായി എത്തിയിരിക്കുന്നു. സമീപകാലത്ത്‌ ഈ യുവതാരത്തെ നായകനാക്കി പുതുമുഖ സംവിധായകന്‍ ഒരു സിനിമയൊരുക്കിയിരിക്കുന്നു. യുവതാരം രണ്ട്‌ സൂപ്പര്‍ഹിറ്റ്‌ സിനിമകളുടെ വിജയത്തിളക്കവുമായിട്ടാണ്‌ നവാഗത സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാനെത്തിയത്‌. വിജയലഹരിയില്‍ സൂപ്പര്‍താരങ്ങളെക്കാള്‍ വലിയ ഡിമാന്റുകളാണ്‌ യുവതാരം സംവിധായകന്റെ മുമ്പില്‍ അവതരിപ്പിച്ചത്‌.

ലൊക്കേഷനില്‍ സ്ഥിരമായി വൈകി വരുക, തിരക്കഥയില്‍ അനാവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ സ്ഥിരം താരകലാപരിപാടികള്‍ കൊണ്ട്‌ താരം സംവിധായകനെ ഏറെ വെള്ളം കുടിപ്പിച്ചു. എന്നാല്‍ താരത്തിന്റെ അനാസ്ഥകൊണ്ട്‌ ഡബ്ബിംഗ്‌ പോലും വൈകിയപ്പോള്‍ ചിത്രം പ്രതീക്ഷിച്ച സമയത്ത്‌ പുറത്തിറക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായി സംവിധായകന്‍. ഇതോടെ താരത്തിനെതിരെ ഫെഫ്‌കയിലും അമ്മയിലും പരാതിയുമായി എത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌ സംവിധായകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക