Image

ഫഹദിന്റെ നായികയായി ഇഷാതല്‍വാര്‍

ജയമോഹനന്‍.എം Published on 24 October, 2013
ഫഹദിന്റെ നായികയായി ഇഷാതല്‍വാര്‍
തട്ടത്തിന്റെ മറയത്തെ സ്വപ്‌നസുന്ദരി ഇഷാതല്‍വാര്‍ ഇനി ഫഹദ്‌ ഫാസിലിന്റെ നായികയായി അഭിനയിക്കും. ഫഹദ്‌ നായകനാകുന്ന റെഡ്‌ എന്ന ചിത്രത്തിലാണ്‌ ഇഷ നായികയായി എത്തുന്നത്‌. തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രത്തിനു ശേഷം മികച്ച ചിത്രങ്ങളൊന്നും ക്രെഡിറ്റില്‍ ഇല്ലാതിരുന്ന ഇഷക്ക്‌ ലഭിച്ചിരിക്കുന്ന വലിയ ബ്രേയ്‌ക്കാണ്‌ ഫഹദ്‌ ഫാസില്‍ ചിത്രം.

ഇഷയ്‌ക്കൊപ്പം മൈഥിലിയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്‌. മമ്മൂട്ടിയുടെ ബാല്യകാല സഖി എന്ന ചിത്രത്തിലും ഇഷയ്‌ക്ക്‌ ഒരു പ്രധാന വേഷമുണ്ട്‌. ഫഹദ്‌ ഫാസില്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍. അടുത്ത ജനുവരിയോടെ റെഡ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും.
ഫഹദിന്റെ നായികയായി ഇഷാതല്‍വാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക