Image

മുകേഷ്‌ വിവാഹിതനായി, മേതില്‍ ദേവിക വധു

Published on 24 October, 2013
മുകേഷ്‌ വിവാഹിതനായി, മേതില്‍ ദേവിക വധു
കൊച്ചി: പ്രശസ്‌ത നടന്‍ മുകേഷ്‌ പുനര്‍വിവാഹിതായി. നര്‍ത്തകി മേതില്‍ ദേവികയാണ്‌ വധു. കൊച്ചിയിലെ രജിസ്‌ട്രാര്‍ ഓഫീസില്‍ ലളിതമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ്‌ പങ്കെടുത്തത്‌. ഇരുവരുടെയും രണ്‌ടാം വിവാഹമാണ്‌. കേരള കലാമണ്‌ഡലത്തിലെ നൃത്ത അധ്യാപികയായ ദേവിക. ഈ പരിചയമാണ്‌ വിവാഹത്തില്‍ കലാശിച്ചത്‌.

ചലചിത്രതാരം സരിതയാണ്‌ മുകേഷിന്റെ ആദ്യഭാര്യ. ഈ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുകയും പിന്നീട്‌ വിവാഹമോചിതരാകുകയുമായിരുന്നു. മുകേഷിന്‌ ഈ ബന്ധത്തില്‍ രണ്‌ടു കുട്ടികളാണുള്ളത്‌. ദേവികയ്‌ക്കും ആദ്യവിവാഹത്തില്‍ രണ്‌ടു കുട്ടികളുണ്‌ട്‌.

മോഹിനിയാട്ടത്തിനുള്ള കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്‌ദാദ്‌ ബിസ്‌മില്ലാ ഖാന്‍ യുവ പുരസ്‌കാരവും നേടിയിട്ടുള്ള ദേവിക പാലക്കാട്‌ രാമനാഥപുരം മേതില്‍ കുടുംബാംഗമാണ്‌. മുകേഷ്‌ സംഗീതനാടക അക്കാദമി അംഗമായിരുന്നപ്പോള്‍ ദേവികയും അക്കാദമി അംഗമായിരുന്നു. അവിടെ വച്ചുള്ള പരിചയമാണ്‌ വിവാഹത്തിലെത്തിയത്‌.
മുകേഷ്‌ വിവാഹിതനായി, മേതില്‍ ദേവിക വധുമുകേഷ്‌ വിവാഹിതനായി, മേതില്‍ ദേവിക വധുമുകേഷ്‌ വിവാഹിതനായി, മേതില്‍ ദേവിക വധു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക