Image

മാധ്യമ ദേശീയ കോണ്‍ഫറന്‍സ് - കെ.എന്‍. ബാലഗോപാല്‍ എം.പി. പങ്കെടുക്കും

ജോര്‍ജ് തുമ്പയില്‍ Published on 25 October, 2013
മാധ്യമ ദേശീയ കോണ്‍ഫറന്‍സ് - കെ.എന്‍. ബാലഗോപാല്‍ എം.പി. പങ്കെടുക്കും
ന്യൂജേഴ്‌സി : മലയാള ഭാഷയുടെ പ്രചാരത്തിന് അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന പ്രോത്സാഹനം വളരെ വലുതാണെന്ന് രാജ്യസഭ എം.പി. കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിസിഎന്‍എയുടെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ വര്‍ഷം ആദ്യം കൊച്ചിയില്‍ നടത്തിയ അവാര്‍ഡ് ദാന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വളര്‍ത്തുന്നത് നമ്മുടെ ഭാഷയെയാണ്. പ്രാവസികള്‍ പൊതുവെ ഭാഷാ സ്‌നേഹികളാണ്.
വിദേശയാത്രകള്‍ നടത്തുമ്പോള്‍ അത് ഞാന്‍ നേരിട്ട് അനുഭവിച്ചുണ്ട്. കേരളത്തിനപ്പുറത്തും ഭാഷ കെട്ടിപ്പടുക്കാന് പരിശ്രമിക്കുന്നവരോടൊപ്പം കൂടാന് കഴിയുന്നതില്‍ അഭിമാനിക്കുന്നു. എണ്ണമറ്റ മലയാളം പ്രസിദ്ധീകരണങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇറങ്ങുന്നു എന്നത് വലിയ കാര്യമാണ്. ഓണ്‍ലൈന്‍ പത്രങ്ങളും മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. ഇത്രയേറെ ആളുകള്‍ മലയാളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് വളരെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ പുതിയ സാമ്പത്തികമേഖലകളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ട് വരണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ വരണം. അതുവഴി വികസനരംഗത്ത് കേരളത്തിന് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേര്‍ന്നു.

ഒക്‌ടോബര്‍ 31, നവംബര്‍ 1, 2, തീയതികളിലായി നടക്കുന്ന മാധ്യമ ദേസീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങല്‍ പൂര്‍ത്തിയായതായി ദേശീയ പ്രസിഡന്റ് മാത്യൂ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറാര്‍ സുനില്‍ തൈമറ്റം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു. ന്യൂജേഴ്‌സി സോമര്‍സെറ്റിലെ ഹോളിഡേ ഇന്നിലാണ് നടക്കുന്നത്.


മാധ്യമ ദേശീയ കോണ്‍ഫറന്‍സ് - കെ.എന്‍. ബാലഗോപാല്‍ എം.പി. പങ്കെടുക്കും
Join WhatsApp News
Rajan Thomas 2013-10-25 06:10:34
You are bringing more politicians rather than journalists. This organization is not any better than other political organizations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക