Image

നസ്രിയയോട്‌ പ്രണയമില്ലെന്ന്‌ തമിഴ്‌ നടന്‍ ജയ്‌

Published on 25 October, 2013
നസ്രിയയോട്‌ പ്രണയമില്ലെന്ന്‌ തമിഴ്‌ നടന്‍ ജയ്‌
ടീനേജ്‌ താരം നസ്രിയയോട്‌ പ്രണയമില്ലെന്ന്‌ തമിഴിലെ യുവ നടന്‍ ജയ്‌ പറഞ്ഞു. ജയും നസ്രിയയും പ്രണയത്തിലാണെന്നും നസ്രിയ അതിരുകടന്ന രംഗങ്ങളില്‍ അഭിനയിക്കുന്നത്‌ ജയ്‌ വിലക്കിയിരിക്കുകയാണെന്നുമെല്ലാമായിരുന്നു ഗോസിപ്പുകള്‍ വന്നിരുന്നു.

രാജ റാണി എന്ന ചിത്രത്തിലാണ്‌ ജയും നസ്രിയയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്‌. ഇവര്‍ രണ്ടാമതഭിനയിക്കുന്ന ചിത്രമാണ്‌ തിരുമണം എന്നും നിക്കാഹ്‌. രണ്ട്‌ ചിത്രങ്ങളില്‍ ഒന്നിച്ചതോടെയാണ്‌ ഇവരുടെ പേരുകള്‍ പ്രണയഗോസിപ്പ്‌ കോളങ്ങളില്‍ ഇടം നേടിയത്‌.

തനിയ്‌ക്ക്‌ പല പെണ്‍കുട്ടികളോടും ഒരേസമയം പ്രണയം തോന്നാറുണ്ടെന്നും ഇതെല്ലാം വണ്‍വേയാവാറാണ്‌ പതിവെന്നുമാണ്‌ ജയ്‌ പറയുന്നത്‌. അത്തരത്തില്‍ തനിയ്‌ക്ക വണ്‍വേ പ്രേമമുണ്ടായിരുന്ന ഒരാളാണ്‌ ഐശ്വര്യ റായിയെന്നും ജയ്‌ പറയുന്നു.

നേരത്തെ വാര്‍ത്ത വന്നയുടന്‍ നസ്രിയ വാര്‍ത്ത നിഷേധിച്ചിരുന്നു.
നസ്രിയയോട്‌ പ്രണയമില്ലെന്ന്‌ തമിഴ്‌ നടന്‍ ജയ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക