Image

സിദ്ധാര്‍ത്ഥിന്റെ വിവാഹമോചന ഹര്‍ജിയില്‍ വിധി ചൊവ്വാഴ്‌ച

Published on 26 October, 2013
സിദ്ധാര്‍ത്ഥിന്റെ വിവാഹമോചന ഹര്‍ജിയില്‍ വിധി ചൊവ്വാഴ്‌ച
നടന്‍ സിദ്ധാര്‍ത്ഥ്‌ ഭരതന്‍ വിവാഹമോചിതനാകുന്നു. പട്ടം സ്വദേശിനി അഞ്‌ജു എം ദാസുമായുള്ള വിവാഹമോചന ഹര്‍ജിയില്‍ ഒക്ടോബര്‍ 29ന്‌ ചൊവ്വാഴ്‌ചയാണ്‌ കുടുംബകോടതി വിധി പറയും. ആറുമാസം മുമ്പാണ്‌ ഇവര്‍ സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയത്‌. ഒക്ടോബര്‍ 25ന്‌ വെള്ളിയാഴ്‌ച കേസ്‌ പരിഗണിച്ച കോടതി മുന്‍ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന്‌ ഇവരോട്‌ ചോദിച്ചു. മാറ്റമില്ലെന്ന്‌ ഇരുവരും അറിയിച്ചതിനെത്തുടര്‍ന്ന്‌ കേസ്‌ വിധി പറയാനായി ചൊവ്വാഴ്‌ചത്തേയ്‌ക്ക്‌ മാറ്റുകയായിരുന്നു.

പരസ്‌പരം ഒരുമിച്ച്‌ മുന്നോട്ടു പോകാന്‍ കഴിയാത്ത രീതിയിലുള്ള പ്രശ്‌നങ്ങളുള്ളതിനാലാണ്‌ വിവാഹമോചനമെന്ന വഴി സ്വീകരിച്ചതെന്നാണ്‌ ഇവര്‍ കോടതിയില്‍ പറഞ്ഞത്‌.

2008 ഡിസംബറിലാണ്‌ അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥും മുംബൈയില്‍ ഫാഷന്‍ ഡിസൈനറായ അഞ്‌ജു എം ദാസും വിവാഹിതരായത്‌. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
സിദ്ധാര്‍ത്ഥിന്റെ വിവാഹമോചന ഹര്‍ജിയില്‍ വിധി ചൊവ്വാഴ്‌ചസിദ്ധാര്‍ത്ഥിന്റെ വിവാഹമോചന ഹര്‍ജിയില്‍ വിധി ചൊവ്വാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക