Image

അറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

സാജു വട്ടക്കുന്നത്ത് Published on 21 October, 2011
അറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 16-ാം തിയ്യതി ഞായറാഴ്ച ഭക്തി നിര്‍ഭരമായി ആചരിച്ചു. രാവിലെ 10.30ന് ദിവ്യബലിയെ തുടര്‍ന്ന് സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സേവന തല്‍പരമായി വിവിധ പരിപാടികള്‍ നടത്തുകയുണ്ടായി. സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകന്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഓരോ ഡിവിഷനും വ്യത്യസ്ഥമായ പരിപാടികളാണ് മിഷന്‍ സണ്ടേയ്ക്ക് ആസൂത്രണം ചെയ്തു.

വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടന്ന ലളിതമായ ചടങ്ങില്‍ ഡി.ആര്‍.ഇ. മാത്യു വാലൂച്ചിറ പരിശീലനം നല്‍കിയ ആറ് കുട്ടികള്‍, നിക്കോള്‍ പുതിയ കുന്നേല്‍ ഷോണ കല്ലിടാന്തിയില്‍, മെല്‍വിന്‍ മുളയാനി കുന്നേല്‍, ഓസ്റ്റിന്‍ വാലൂച്ചിറ കെവിന്‍ വട്ടക്കുന്നത്ത്, ഷാനിയ കല്ലിടാന്തിയില്‍, ഇടവക വികാരി എബി അച്ചന്റെ കൈയ്യില്‍ നിന്നും തിരുവസ്ത്രം ഏറ്റുവാങ്ങി ആള്‍ത്താര ശിശ്രൂഷകളായി നിയമിതരായി.

മതബോധന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുപോലെയുളള കഠിന പ്രയത്‌നമാണ് മിഷന്‍ സണ്ടേയുടെ വിജയമെന്ന് ഇടവക ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.


അറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചുഅറ്റ്‌ലാന്റയില്‍ മിഷന്‍ ഞായര്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക