Image

ശരീരപ്രദര്‍ശനം സിനിമയുടെ ഭാഗം, നസ്രിയയെ വിമര്‍ശിച്ച്‌ നയന്‍താര

Published on 28 October, 2013
ശരീരപ്രദര്‍ശനം സിനിമയുടെ ഭാഗം, നസ്രിയയെ വിമര്‍ശിച്ച്‌ നയന്‍താര
ശരീരപ്രദര്‍ശനം സിനിമയുടെ ഭാഗമാണെന്നും അതിനാല്‍ തന്നെ നടി നസ്രിയയുടെ പരാതിയില്‍ കഴമ്പില്ലെന്നും ഗ്ലാമര്‍ നായിക നയന്‍താര പറഞ്ഞു.

മുന്‍നിര നടിമാരെല്ലാം തന്നെ അല്‌പം ഗ്‌ളാമാറാവുകയും ഐറ്റം നന്‌പറുകള്‍ ചെയ്യുകയും ചെയ്യുന്ന കാലമാണിത്‌. അതൊക്കെ അറിയാവുന്ന സിനിമാരംഗത്തുള്ളവര്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ വിവാദമാക്കരുതായിരുന്നു എന്നും നയന്‍താര പറഞ്ഞു. ഒരു പുതുമുഖനടിയുടെ പക്വതയില്ലായ്‌മ കൊണ്ടാണ്‌ നസ്രിയ പരാതി നല്‍കാന്‍ പോയതെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.

നയ്യാണ്ടി സിനിമയിലെ ശരീര പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തോട്‌ പ്രതികരിക്കുകയായിരുന്നു നടി. അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച്‌ തന്റേതെന്ന്‌ പറഞ്ഞ്‌ ശരീര ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്ന്‌ കാണിച്ചാണ്‌ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ നസ്രിയ പരാതി നല്‍കിയത്‌. പിന്നീടത്‌ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. രാജ റാണി എന്ന ചിത്രത്തില്‍ നസ്രിയ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌.
ശരീരപ്രദര്‍ശനം സിനിമയുടെ ഭാഗം, നസ്രിയയെ വിമര്‍ശിച്ച്‌ നയന്‍താര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക