Image

കാക്കപ്പട (കവിത: തമ്പി ആന്റണി)

Published on 28 October, 2013
കാക്കപ്പട (കവിത: തമ്പി ആന്റണി)
പന്തല്‍ കണ്ട കാക്കപ്പട
കൂകി വിളിച്ചു
കൂട്ടുകാരേ കൂ....കൂ....
മരക്കൊമ്പുകളില്‍
പറന്നിരുന്നു
ഒളികണ്ണിട്ടു നോക്കി
വിരുന്നുകാരെ
വിരുന്നുകാരെ വന്നാട്ടെ
വിളിക്കാചാത്തമുണ്ണാന്‍
വേഗം വരൂ വേഗം വരൂ

മുറ്റത്തും പന്തലിലും
വെള്ള ഖദര്‍മുണ്ടും
ജൂബയുമിട്ടവര്‍
ഒന്നും അറിഞ്ഞതേയില്ല

സല്‍ഗുണസമ്പന്നനായ
സ്ഥലം എം.എല്‍ .എ യുടെ
ചിലവുചുരുക്കല്‍
കല്ല്യാണമാണെന്ന്‌
കാക്കകളുമറിഞ്ഞില്ല

വെറും ശീതളപാനീയവും
ബിസ്‌കറ്റും

(ഉഷ്‌ണപാനീയം നേതാവിന്റെ തന്തയുടെ വീട്ടില്‍ ക്ഷണിക്കപ്പെട്ട
സദസിനു മാത്രം)

അതു വേ ....ഇതു റേ .....

കാക്കള്‍ക്ക്‌ ദേഷ്യം വന്നു.
ഇതെന്തു സദ്യ
എച്ചിലില്ലാത്ത പാര്‍ട്ടിയോ

പാവം കാക്കപട
പതുക്കെ പതുക്കെ
മോങ്ങിതുടങ്ങി
അവസാനം
മുഖം നോക്കാതെ
എല്ലാ പാര്‍ട്ടിക്കാരയും
പ്രാകി പ്രാകി
കൂട്ടത്തോടെ
പറന്നുപോയി.
കാക്കപ്പട (കവിത: തമ്പി ആന്റണി)
Join WhatsApp News
വിദ്യാധരൻ 2013-10-28 18:03:05
കാക്കകൾ തല്ലി പിരിയുന്നതും നോക്കി 
അകലെ ഒരു അവസര വാദി രാഷ്ട്രീയ പട്ടി 
വാല് കൂർപ്പിച്ചു പിടിച്ചു മുരണ്ടു നിന്നിരുന്നു 
പിന്നെ അവൻ  കാക്ക കൂട്ടത്തിലേക്ക് 
പഞ്ഞുകയറി, അസംബ്ലി ഹാളിലെ 
ബഹളം പോലെ ക്രാ ക്രാ എന്ന ശബ്ദവും വച്ച് 
പ്രധിഷേധിച്ചു അത് മലപുറത്തെ മരത്തിൽ പോയിരുന്നു
വീണ്ടും അവസരം നോക്കി 
അതിനിടക്ക് ചില കാക്കകൾ പറന്നു വന്നു 
പട്ടിയോടോപ്പം സന്തോഷമായി ആഹാരം 
കഴിച്ചു, പട്ടിയും കാക്കയും മുട്ടി ഉരുമിനിന്നപ്പോൾ 
പിന്തിരിപ്പൻ കാക്കൾ എന്ന അർത്ഥത്തിൽ
മാറ്റ് കാക്കകൾ ക്രാ ക്രാ എന്ന് അലറുന്നുടായിരുന്നു 
ഇതൊന്നും വകവയ്ക്കാതെ 
പട്ടി വാരാൻ പോകുന്ന മുന്നണിയെക്കുറിച്ച് 
കാലുവാരി കാക്കകളുമായി 
സംഭാഷിച്ചുകൊണ്ടെയിരുന്നു 


Jack Daniel 2013-10-28 19:01:32
തമ്പി ആന്റണിയും വിദ്യാധാരനും കൂടി നാട്ടിലെ നാറിയ രാഷ്ട്രീയക്കാരുടെ ഒരു ചിത്രം, ഭാവങ്ങളും, സംഗതി താഴെ പോകാതയും, എക്സ്പ്രെഷൻ, നൂആൻസും നഷടപെടാതയും വരച്ചു കാണിച്ചിരിക്കുന്നു. നന്നായിട്ടുണ്ട് മക്കളെ. cheers!
ലിഞ്ഞാകു 2013-10-29 19:31:42
'കാക്ക' എന്തിനാ 'മലപുറത്തെ' മരകൊമ്പേ പോയിരുന്നത് വിദ്യാധര? അടുത്തെങ്ങും മരം ഇല്ലായിരുന്നോ?

വിദ്യാധരൻ 2013-10-30 16:02:33
എല്ലാ സ്ഥലങ്ങളിൽ നിന്നും കാക്കകൾ ഉണ്ടടായരിന്നിരിക്കും എന്ന അനുമാനത്തിലാണ്  ലിഞ്ഞാകു അങ്ങനെ എഴുതിയത്.  

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക