Image

മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു

ജീമോന്‍ റാന്നി Published on 29 October, 2013
മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു
ഡാലസ് : മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഒക്‌ടോബര്‍ 18, 19, 20 തീയതികളില്‍ നടത്തപ്പെട്ടു.

പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും വേദപണ്ഡിതനും, ചിക്കാഗോ ലൂഥറന്‍ സെമിനാരിയില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നതുമായ വൈ. റ്റി. വിനയരാജ് മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. യേശുവിന്റെ സാക്ഷികള്‍ ആകുവാന്‍ വിളിയ്ക്കപ്പെട്ടവര്‍ എന്ന ചിന്താവിഷയത്തെ അധികരിച്ച്  വേദ പുസ്തകത്തില്‍ നിന്നും ആഴമേറിയ ചിന്തകള്‍ അച്ചന്‍ പകര്‍ന്നു നല്‍കി.

വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ദൈവത്തിന്റെ സാക്ഷികളായി നില നില്‍ക്കുകയും വളരുകയും ചെയ്യണം. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ട്, അപരന്റെ വേദനയില്‍ പങ്കാളിയായി തീരുന്നതിന്, യേശുവിന്റെ സാക്ഷികളായി നാം വിളിയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് അച്ചന്‍ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. സമാപന ദിവസമായ ഞായറാഴ്ച 'യുവജന ഞായര്‍' ആയി ആചരിച്ച് യുവജനങ്ങള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.

കണ്‍വന്‍ഷനായി രൂപീകരിച്ച യുവജനസഖ്യം ഗായക സംഘം ആത്മീക ചൈതന്യം തുളുമ്പുന്ന ഗാനങ്ങളുമായി എല്ലാ ദിവസവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ഗായക സംഘത്തിന്റെ ലീഡറായി മെല്‍വിന്‍ ഫിലിപ്പ് പ്രവര്‍ത്തിച്ചു.

കണ്‍വന്‍ഷന്റെ അനുഗ്രഹകരമായ നടത്തിപ്പിന് വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. ജോസ് സി. ജോസഫ് മാത്യു, കണ്‍വീനര്‍ ജേക്കബ് സി. വര്‍ഗീസ്, സെക്രട്ടറി ബിജി ജോബി, ജോബി ജോണ്‍, സുനു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി


മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു
മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു
മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു
മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു
മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക