Image

ഫൊക്കാന നേതാക്കള്‍ പി.ജെ. കുര്യന്‍ എം.പി.യുമായി കൂടിക്കാഴ്‌ച നടത്തി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 October, 2011
ഫൊക്കാന നേതാക്കള്‍ പി.ജെ. കുര്യന്‍ എം.പി.യുമായി കൂടിക്കാഴ്‌ച നടത്തി
ഹൂസ്റ്റണ്‍: ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോബന്‍ കൊടുവത്ത്‌, മന്മഥന്‍ നായര്‍, തോമസ്‌ മാത്യു എന്നിവര്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി.യുമായി കൂടിക്കാഴ്‌ച നടത്തി.

പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ പി.ജെ. കുര്യനുമായി അവര്‍ ചര്‍ച്ച ചെയ്‌തു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടിയും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയും ഫൊക്കാന ചെയ്‌തുവരുന്ന സേവനങ്ങളെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു.

2012 ജൂണ്‍ 30 മുതല്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതോടൊപ്പം, കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ തനിക്ക്‌ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു.

2012ലെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ തിരുവിതാംകൂര്‍ മഹാരാജാവും മറ്റു സമുന്നതരായ നേതാക്കളോടൊപ്പം പല പ്രശസ്‌ത വ്യക്തികളും പങ്കെടുക്കുന്ന ഒരു മഹാ സംഭവമായിരിക്കുമെന്നു കണ്‍വന്‍ഷന്‍ വക്താവ്‌ ചാര്‍ളി പടനിലം അറിയിച്ചു.
ഫൊക്കാന നേതാക്കള്‍ പി.ജെ. കുര്യന്‍ എം.പി.യുമായി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക