Image

പരസ്യ വരുമാനം നേട്ടമാക്കി അഭിഷേകും ഐശ്വര്യയും

Published on 31 October, 2013
പരസ്യ വരുമാനം നേട്ടമാക്കി അഭിഷേകും ഐശ്വര്യയും
അഭിഷേക്‌ ബച്ചനും ഭാര്യ ഐശ്വര്യ റായിയും ഒരു പരസ്യത്തിന്‌ വാങ്ങിച്ച തുകകേട്ടാല്‍ കണ്ണുതള്ളും. 30കോടി രൂപയാണ്‌ ഇവര്‍ രണ്ടുപേരും ഒരു പരസ്യചിത്രത്തിനായി പ്രതിഫലംപറ്റിയത്‌. പരസ്യംകൊണ്ട്‌ സമ്പാദിയ്‌ക്കാന്‍ ഐശ്വര്യയും അഭിഷേകും ഐശ്വര്യ റായ്‌ അഭിഷേക്‌ ബച്ചന്‍ രണ്ടുപേരെയും വച്ചൊരു പരസ്യം ചെയ്യാനായി മുപ്പത്‌ കോടി മുടക്കുന്നതില്‍ നഷ്ടമൊന്നുമില്ലെന്നാണ്‌ പരസ്യക്കമ്പനികള്‍ പറയുന്നത്‌. കാരണം ഐശ്വര്യ മാത്രമഭിനയിച്ചാലും വന്‍തുകയാണ്‌ നല്‍കേണ്ടത്‌. അപ്പോള്‍ അഭിഷേക്‌ കൂടെയുണ്ടെങ്കില്‍ അത്‌ കുറച്ചുകൂടി കോടികള്‍ കൂടുന്നകാര്യമാണെങ്കിലും ക്ലിക്കാകുമെന്നകാര്യമുറപ്പാണത്രേ. പ്രസ്റ്റീജ്‌ പ്രഷര്‍ കുക്കറിന്റെ പരസ്യത്തിലാണ്‌ ഇവര്‍ രണ്ടുപേരും ഒന്നിച്ച്‌ പ്രത്യക്ഷപ്പെടുകയും അതിനായി മുപ്പത്‌ കോടി രൂപ വാങ്ങുകയും ചെയ്‌തിരിക്കുന്നത്‌. ഇത്തരത്തില്‍ പോയാല്‍ ഐശ്വര്യയും അഭിഷേകും ചേര്‍ന്ന്‌ കുറച്ച്‌ സമ്പാദിയ്‌ക്കുമല്ലോയെന്നാണ്‌ തുകയെക്കുറിച്ച്‌ കേട്ടവരെല്ലാം പറയുന്നത്‌. ഷാരൂഖിനെ വച്ച്‌ ഒരു പരസ്യം ചെയ്യണമെങ്കില്‍ 18 കോടിയാണത്രേ പ്രതിഫലം നല്‍കേണ്ടതി. സെയ്‌ഫും കരീനയും ഒരു പരസ്യത്തില്‍ വരണമെങ്കില്‍ 10കോടി നല്‍കണം. കാജോളുംഅജയ്‌ യ്‌ക്കും 7.5കോടിയാണ്‌ പ്രതിഫലം, ഇങ്ങനെ പോകുന്നു ബോളിവുഡിലെ പരസ്യങ്ങളുടെയും കോടികളുടെയും കണക്ക്‌.
പരസ്യ വരുമാനം നേട്ടമാക്കി അഭിഷേകും ഐശ്വര്യയും
Join WhatsApp News
Varughese Mathew 2013-10-31 23:43:40
Waa, I can't believe this. This is exciting news for me that the Bollywood stars are that famous and expensive as well !!
Varughes Mathew, Philadelphia, USA.
Anthappan 2013-11-01 10:06:07
When they charge that much money, the consumers pay for it. It is just like relegion and politics. It is upto you whether you want to use pressure cooker or some other means to cook your food.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക