Image

ഡി.എം.എ കേരളോത്സവം സംഘടിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 22 October, 2011
ഡി.എം.എ കേരളോത്സവം സംഘടിപ്പിക്കുന്നു
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ കേരളപ്പറവിയോടനുബന്ധിച്ച്‌ നവംബര്‍ അഞ്ചിന്‌ സൗത്ത്‌ ഫീല്‍ഡ്‌ ഡിവൈന്‍ പ്രോവിന്‍സ്‌ പള്ളി ഓഡിറ്റോറിയത്തില്‍ കേരളോത്സവം സംഘടിപ്പിക്കുന്നു.

ഇന്ത്യയേയും കേരളത്തേയും സംബന്ധിക്കുന്ന പൊതുവിജ്ഞാന പ്രോത്സാഹനാര്‍ത്ഥമുള്ള ക്വിസ്‌ മത്സരത്തോടെ വൈകുന്നേരം മൂന്നുമണിക്ക്‌ ആഘോഷപരിപാടികള്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ കേരളപ്പിറവി ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷകത്വം `മലയാളി മങ്ക' മത്സരമായിരിക്കും. വര്‍ണ്ണശബളമായ മത്സരത്തില്‍ മിഷിഗണിലും കാനഡയിലുമുള്ള പതിനഞ്ചോളം മഹിളകള്‍ മാറ്റുരയ്‌ക്കുന്നു. മങ്കാ പട്ടം ലഭിക്കുന്നവര്‍ക്ക്‌ ആകര്‍ഷകമായ കാഷ്‌ അവാര്‍ഡും സുവര്‍ണ്ണ കരീടവും സമ്മാനിക്കും. ഗൃഹാതുരത്വമുണര്‍ത്തുന്ന `നമ്മുടെ കേരളം' എന്ന നൃത്തകേരളാവിഷ്‌കാരവും, ചലച്ചിത്ര സംഗീതവിരുന്നും അണിയറയില്‍ ഒരുങ്ങുന്നു. രുചിയൂറുന്ന കേരള വിഭവങ്ങള്‍ ലഭ്യമാകുന്ന മലയാളി തട്ടുകട മറ്റൊരു പ്രത്യേകതയാണ്‌.

രജിസ്‌ട്രേഷനും അനുബന്ധ വിവരങ്ങള്‍ക്കും സൈജന്‍ ജോസഫ്‌ (248 925 7769), ടോംസ്‌ മാത്യു (248 249 1370), ഗിരീഷ്‌ നായര്‍ (248 640 7597), ഡയസ്‌ തോമസ്‌ (248 470 2200) എന്നിവരുമായി ബന്ധപ്പെടുക. സുരേന്ദ്രന്‍ നായര്‍ (ഡിട്രോയിറ്റി) 248 837 9897 അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക