Image

ഡാലസില്‍ വി. യുദാശ്‌ളീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 22 മുതല്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 22 October, 2011
ഡാലസില്‍ വി. യുദാശ്‌ളീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 22 മുതല്‍
ഡാലസ്‌: സെന്റ അല്‍ഫോണ്‍സാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്‌ളീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 22 (ശനി)മുതല്‍ 30(ഞായര്‍) വരെയുള്ള ദിവസങ്ങളില്‍ ഭക്ത്യാഡംബരപൂര്‍വ്വം നടത്തുവാന്‍ തീരുമാനിച്ചതായി ദേവാലയ ട്രസ്റ്റിമാരായ ജോസഫ്‌ കെ.വര്‍ഗീസ്‌, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ എന്നിവര്‍ പറഞ്ഞു.

ശനിയാഴ്‌ച മുതല്‍ വിശുദ്ധ ബലിയര്‍പ്പണവും, നെവേനയും, നേര്‍ച്ചയും ദിവസേനയുണ്ടായിരിക്കും. ന്നതും സമാപനദിനമായ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന, നൊവേന എന്നവയോടൊപ്പം ആഘോഷപൂര്‍ണ്ണമായ പ്രദക്ഷിണം, സ്‌നേഹവിരുന്ന്‌ എന്നിവയുമുണ്ടായിരിക്കുമെന്ന്‌ പബ്‌ളിസിറ്റി കണ്‍വീനര്‍ ഡെക്‌സ്റ്റര്‍ ഫെരേര അറിയിച്ചു. വിശുദ്ധ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളോടും ദേവാലയ ട്രസ്റ്റിമാര്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്‌ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ജോസഫ്‌ കെ.വര്‍ഗീസ്‌ (214.223.0169)
സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (469.360.7520)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക