Image

ഇലക്ഷന്‍ നവം. എട്ടിന്‌: ഡെമോക്രാറ്റുകള്‍ക്ക്‌ ആധിപത്യം

ബി. അരവിന്ദാക്ഷന്‍ Published on 22 October, 2011
ഇലക്ഷന്‍ നവം. എട്ടിന്‌: ഡെമോക്രാറ്റുകള്‍ക്ക്‌ ആധിപത്യം
ഡെമോക്രാറ്റുകള്‍ക്ക്‌ ആധിപത്യം

ന്യൂയോര്‍ക്ക്‌: നവംബര്‍ എട്ടിന്‌ നടക്കാന്‍പോകുന്ന പ്രൈമറി ഇലക്ഷനില്‍ സ്റ്റേറ്റ്‌- കൗണ്ടി തലത്തില്‍ വന്‍ ഭൂരിപക്ഷം നേടുവാനുള്ള അണിയറ ഒരുക്കങ്ങള്‍ക്ക്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതൃത്വം തയാറെടുത്തുവരുന്നു. സ്റ്റേറ്റിന്റെ വിവിധ നഗരങ്ങളില്‍ ധനസമാഹരണവും വോട്ടര്‍മാരുടെ കൂട്ടായ്‌മയില്‍ വിരുന്നും ഇതിനോടകം ഡെമോക്രാറ്റിക്‌ പാര്‍ട്ടിയോടുള്ള ജനപിന്തുണ മെച്ചപ്പെടുത്തിക്കഴിഞ്ഞു.

നസ്സാവ്‌ കൗണ്ടിയിലെ ഈസ്റ്റ്‌ മെഡോ -കാള്‍ട്ടണ്‍ റെസ്റ്റോറന്റ്‌ ഹാളില്‍ നടന്ന ഇലക്ഷന്‍ പ്രചാരണ വിരുന്നില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്റ്റേറ്റ്‌ കമ്മിറ്റി ചെയര്‍മാന്‍ ജേയ്‌ എസ്‌ ജേക്കബ്‌ നേതൃത്വം നല്‍കി. യു.എസ്‌. കോണ്‍ഗ്രസ്‌മാന്‍ ഗാരി ആക്കര്‍മെന്‍ മുഖ്യാതിഥിയായിരുന്നു.

ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നവംബര്‍ എട്ടിന്‌ ചൊവ്വാഴ്‌ച നടക്കുന്ന പ്രൈമറി ഇലക്ഷനില്‍ വിജയിപ്പിക്കാന്‍ എല്ലാ രജിസ്‌ട്രേഡ്‌ പാര്‍ട്ടി അനുഭാവികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കണ്‍ട്രോളര്‍ ടോം ഡീനപ്പോളി, മുന്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ തോമസ്‌ സ്വാസി, നോര്‍ത്ത്‌ ഹെംസ്റ്റെഡ്‌ ടൗണ്‍ സൂപ്പര്‍വൈസര്‍ ജോണ്‍ കെയ്‌മാന്‍, ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി കാതലിന്‍ റൈസ്‌, നസ്സാവ്‌ കൗണ്ടി ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌ തുടങ്ങിയവര്‍ അതിഥികളും സംഘാടകരുമായിരുന്നു.
ഇലക്ഷന്‍ നവം. എട്ടിന്‌: ഡെമോക്രാറ്റുകള്‍ക്ക്‌ ആധിപത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക