Image

ആഷിക്‌ അബുവും, റീമ കല്ലിങ്കലും വിവാഹിതരായി

Published on 01 November, 2013
ആഷിക്‌ അബുവും, റീമ കല്ലിങ്കലും വിവാഹിതരായി
തൃക്കാക്കര: താരലോകത്തെ പതിവ്‌ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംവിധായകന്‍ ആഷിക്‌ അബുവും നടി റീമ കല്ലിങ്കലും വിവാഹിതരായി. തൃക്കാക്കര രജിസ്‌ട്രാര്‍ ഒഫീസില്‍ ഇന്ന്‌ 12.45ന്‌ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്‌തു. സിനിമാരംഗത്തെ പ്രമുഖര്‍ ഇല്ലാത്ത ലളിതമായ ചടങ്ങിലൂടെ കേരളപ്പിറവി ദിനത്തില്‍ ഇരുവരും ദാമ്പത്യത്തിലേക്ക്‌ കാലെടുത്തുവെച്ചു.

ആഷികിന്റെയും റീമയുടെയും കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. പി.രാജീവ്‌ എം.പിക്കൊപ്പമാണ്‌ ഇരുവരും എത്തിയത്‌. നിര്‍മാതാവ്‌ എം.രഞ്‌ജിത്‌,നടന്‍ മണിയന്‍പിള്ള രാജു എന്നിവരും എത്തിയിരുന്നു.

വിവാഹത്തിനു വരുന്ന ചെലവ്‌ കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നിനായി എറണാകുളം ജനറല്‍ ആശുപത്രിക്ക്‌ നല്‍കി താരദമ്പതികള്‍ മാതൃകയായിരുന്നു. പത്ത്‌ ലക്ഷം രൂപയുടെ ചെക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആനിക്ക്‌ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ആഷിക്‌ അബുവും, റീമ കല്ലിങ്കലും വിവാഹിതരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക