ബോളിവുഡ് താരം കരീന കപൂര്‍ മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്ശന്
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറിലാണ് കരീന കപൂറിനെ
നായികയാക്കാന്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം
ആരംഭിക്കാനാണ് തീരുമാനം. പ്രിയദര്ശന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ
രചിക്കുന്നത്. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളായ ഹല്ചല്, ക്യോം കി, ചുപ് ചുപ്
കെ തുടങ്ങിയ ചിത്രങ്ങളില്‍ കരീന നായികയായി അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡിലെ
മുന്‍നിരയിലേക്ക് ഉയരുന്നതിന് മുമ്പ് നിരവധി അവസരങ്ങള്‍ നല്കിയ പ്രിയന്റെ
സിനിമയ്ക്ക് കരീന നോ പറയില്ലെന്ന് വിശ്വസിക്കാം.അമല്‍ നീരദ് മമ്മൂട്ടിയെ
നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രം പ്ലാന്‍
ചെയ്യുന്നുണ്ട്. ലട്ടേന്റെ കുഞ്ഞാലിമരയ്ക്കാറാണോ മമ്മൂക്കയുടെ
കുഞ്ഞാലിമരയ്ക്കാറാണോ ആദ്യം തിയേറ്ററിലെത്തുക എന്ന് നമുക്ക് കാത്തിരിക്കാം.
പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രമായ ഗീതാഞ്ജലി നവംബര്‍
14ന് റിലീസ് ചെയ്യും.