Image

കയ്യാംങ്കളി: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 22 October, 2011
കയ്യാംങ്കളി: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി

സഭയില്‍ ഗുണ്ടകള്‍
പാഞ്ഞു നടക്കുന്നു
പന്തുകള്‍ പോല്‍
ഉരുണ്ട് കളിക്കുന്നു.

വോട്ടിന്റെ എണ്ണത്തില്‍
ഈങ്കിലാബിന്റെ ബലത്തില്‍
പാരയുടെയും കത്തിയുടെയും ബലത്തില്‍
ഇരുട്ടടിയുടെയും ഉള്‍ബലത്തില്‍
സഭയില്‍ ഉരുണ്ടുകളിക്കുന്നു.

സഭയില്‍ ആ വിശാലഹാളില്‍
കീജയി വിളിയ്ക്കുമിവര്‍
കാലപഴക്കത്തില്‍ സ്പീക്കറും
മുഖ്യനും പ്രധാനമന്ത്രിയും ആകേണ്ടവര്‍

ഭാവിയുടെ വാഗ്ദാനങ്ങള്‍ക്ക്
രാഷ്ട്രീയാര്‍ത്ഥികള്‍ക്ക്
മന്ത്രിയാകാന്‍ മോഹിനിയാട്ടം നടത്തുന്നവര്‍ക്ക്
മോഡലാകേണ്ടവര്‍

വലിയ ടി.വി.യില്‍
വലിയ സ്‌ക്രീനില്‍
സ്പീക്കറുടെ തൊപ്പിതെറിപ്പിയ്ക്കാന്‍ പായുമ്പോള്‍
ഗാര്‍ഡുകളുടെ തൊപ്പിതെറിയ്ക്കുന്നു
അതിനൊപ്പം മറുനാടന്‍ മലയാളികള്‍ പറഞ്ഞു പോയി
എന്തൊരു നാട്. എന്തൊരു തിരുസഭ
മുഖ്യന്‍ കുരിശുവരച്ച് ഓടി ഒളിയ്ക്കാന്‍ കൊതിയ്ക്കുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക