Image

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ദീപാവലി ആഘോഷിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 22 October, 2011
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ദീപാവലി ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ബെല്‍റോസിലുള്ള തങ്ങളുടെ സെന്ററില്‍ വെച്ച് ദീപാവലി ആഘോഷിക്കുന്നു.

ഒക്ടോബര്‍ 29 ശനിയാഴ്ച പകല്‍ 11 മണിക്ക് എ
ന്‍ ‍.ബി.എ. യുടെ മതപഠന സ്‌കൂളിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ദീപാവലിയുടെ മാഹാത്മ്യം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ ആഘോഷങ്ങളുടെ മുഖ്യ ലക്ഷ്യം. ദീവാളി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഉത്സവം രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പല രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാല്‍ ‍, പ്രധാനമായും ദീപങ്ങള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കുകയും പുതുവസ്ത്രങ്ങള്‍ അണിയുന്നതും കരിമരുന്നു പ്രയോഗവുമൊക്കെയാണ് സാധാരണയായി കണ്ടുവരുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : ബാലകൃഷ്ണന്‍ നായര്‍ 718 217 0488, പ്രഭാകരന്‍ നായര്‍ 516 385 4452, കുന്നപ്പിള്ളില്‍ രാജഗോപാല്‍ 718 468 1323, ശ്രീമതി രുഗ്മിണി നായര്‍ 347 935 9513, സുനില്‍ നായര്‍ (പ്രസിഡന്റ്) 516 233 1160, ജയപ്രകാശ് നായര്‍ (ജനറല്‍ സെക്രട്ടറി) 845 507 2621.
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ദീപാവലി ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക