Image

ഡാളസ് കേരള അസോസിയേഷന്‍ വിദ്യാഭാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 October, 2011
ഡാളസ് കേരള അസോസിയേഷന്‍ വിദ്യാഭാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡാളസ് ‌ഫോര്‍ട്ട്‌വര്‍ത്തിലെ 5, 8, 12 സ്‌കൂള്‍ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് അസോസിയേഷന്‍ എല്ലാ വര്‍ഷവും അവാര്‍ഡു നല്‍കുന്നത്.

12-ാം ഗ്രേഡില്‍ ചാള്‍സ് തോമസ്, ഷെറിന്‍ ജോണ്‍, 8 ഗ്രേഡില്‍ ആഷര്‍ ജോര്‍ജ്, എല്‍വിന്‍ തോമസ്, 5 ഗ്രേഡില്‍ രേഷ്മ കാരക്കാട്ടില്‍, നോയല്‍ അഗസ്റ്റിന്‍ എന്നിവര്‍ ഈ വര്‍ഷത്തെ അവാര്‍ഡിനര്‍ഹാരായി.

കേരള അസോസിയേഷന്‍ എഡ്യൂകേഷന്‍ ഡയറക്ടര്‍ ജയിനി ജോസഫ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് മാത്യു കോശി, സെക്രെട്ടറി ഹരിദാസ് തങ്കപ്പന്‍, ട്രഷറര്‍ ടോമി നെല്ലുവേലില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പ്രഖ്യാപിപിച്ച് അവാര്‍ഡുകള്‍ നല്‍കി.

മികച്ച വിദ്യാര്‍ത്ഥിക്കായി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് സ്‌പോന്‍സര്‍ ചെയ്തിരുക്കുന്ന അഞ്ഞൂറ് ഡോളറിന്റെ പ്രത്യേക അവാര്‍ഡ് 12-ാം ഗ്രേഡില്‍ ഒന്നാം സ്ഥാനം നേടിയ ചാള്‍സ് തോമസിന് ലഭിച്ചു.


ഡാളസ് കേരള അസോസിയേഷന്‍ വിദ്യാഭാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
കേരള അസ്സോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ ലഭിച്ച വിദ്യാര്‍ഥികള്‍
ഡാളസ് കേരള അസോസിയേഷന്‍ വിദ്യാഭാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഡാളസ് കേരള അസോസിയേഷന്‍ വിദ്യാഭാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക