Image

ഒരു തെരുവു പട്ടിയുടെ ആത്മകഥ (കഥ: ജോണ്‍ ഇളമത)

Published on 02 November, 2013
ഒരു തെരുവു പട്ടിയുടെ ആത്മകഥ (കഥ: ജോണ്‍ ഇളമത)
അവളെ ഞാന്‍ കണ്ടു മുട്ടിയത്‌,കോഴക്കോടു നഗരത്തിലാണ്‌. ഒരുപഞ്ചനക്ഷത്ര ഹോട്ടലിന്റെഏറ്റവും ഒടുവിലത്തെ മാര്‍ബിള്‍കല്‍പ്പടവില്‍, അവള്‍ അര്‍ത്ഥനിദ്ര കൊള്ളുന്നു. എന്‍െറ സാമീപ്യംഅവളെ ഉണര്‍ത്തി. കഷ്‌ടപ്പെട്ട്‌ എണീറ്റ്‌ ദേഹം കുടഞ്ഞ,്‌ വാലാട്ടി. അവളുടെകണ്ണുകള്‍ താണുകുഴിഞ്ഞിരുന്നു, പട്ടിണി കൊണ്ടും,വിഷാദംകൊണ്ടും! .ഒട്ടിയ വയറില്‍ ഉറിപോലെതൂങ്ങുന്ന കുറേ മുലകള്‍! വളഞ്ഞ വാലിനുതാഴെ പെറ്റൊഴിഞ്ഞ ഉണങ്ങി ചുരുണ്ട ഉത്‌പാദനാവയവം! തട്ടുകടയില്‍നിന്നു വാങ്ങിയ ചൂടുള്ളപരിപ്പുവട, പത്രകടലാസു പൊതിയില്‍നിന്നെടുത്ത്‌, ഞാനവള്‍ക്ക്‌ കഷണങ്ങളാക്കി ഇട്ടുകൊടുത്തു. അവളതാര്‍ത്തിയോടെതിന്നു, ചാരിതാര്‍ത്ഥ്യം നിറഞ്ഞ കണ്ണുകളോടെ നന്ദിപ്രകടിപ്പിച്ചു, വാലാട്ടി. വാരിഎല്ലുകള്‍ എഴുന്ന്‌, വയറൊട്ടിയ ഒരു പട്ടിണിനായയുടെ നന്ദിപ്രകടനം എന്‍െറ മനസ്സിനെ മഥിച്ചു

ഞാന്‍ചോദിച്ചു നിന്‍െറ പേരെന്താണ്‌?

ഗോമതി.

നല്ല പേര്‌.അതേ.എവിടെയാണ്‌ സ്വദേശം, ഐമീന്‍.... ഓ, സാര്‍ പട്ടികള്‍ക്കെന്തു സ്വദേശം!

നീ എന്നെപ്പോലെ ഒരുപ്രവാസിയാകാം! ഞാനൊരു പ്രവാസി മലയാളി,കാനഡയില്‍ നിന്ന്‌ ്‌നൊസ്‌റ്റാള്‍ജിയകൊണ്ട്‌ നാടുകാണാനെത്തിയതാണ്‌, കുറേ വര്‍ഷങ്ങള്‍ക്കുശേഷം! എന്നാല്‍ ബന്ധുക്കള്‍ക്കോ, സ്‌നേഹിതര്‍ക്കോ, പണ്ടത്തെ അത്ര,എന്നുതന്നെപറയാതിരിക്കുക ഭേദം, ഒട്ടും തന്നെ സ്‌നേഹമില്ല. കുറേനാള്‍ മുമ്പുവരെ എന്നെ പാര്‍പ്പിക്കാനും,ആഥിത്യംനല്‍കാനും,ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും മത്‌സരമായിരുന്നു .ഇന്ന്‌ അവരുടെസ്‌ഥതിമാറി. കള്ളപണവും,ബ്ലയിഡും, പിന്നെ അവരുടെ മക്കള്‍ തന്നെ സമ്പന്ന രാജ്യങ്ങളിലാണ്‌, ആ സ്‌ട്രേലിയ,ആഫ്രിക്ക,പേര്‍ഷ്യ എന്നിവിടങ്ങളില്‍. അവര്‍ക്കൊക്കെ `ഞാനും, എന്‍െറ ഭാര്യയയും, ഒരു ബാര്‍ബറും മാത്രം മതി', എന്ന മട്ടായി.

ആകട്ടെ ഗോമതി, നിന്‍െറ കഥ എന്താണ്‌?

ഓ, സാര്‍ അതൊക്കെ പറയാതിരിക്കുകയായരിക്കും, ഭേദം!

എങ്കിലും,....ഞാനവളെ നിര്‍ബന്ധിച്ചു.

എവിടെ മുതല്‍ ആരംഭിക്കണം!

ഓര്‍മ്മവച്ച നാള്‍ മുതലാകട്ടെ.

ഒരുപട്ടിയുടെ ജന്മം, അതും ഒരുതെരുവുപട്ടിയുടെ ജന്മംശാപംതന്നെ. മനുഷ്യവര്‍ഗ്ഗത്തിലെന്നെ പേലെ പട്ടികള്‍ക്കും അവസ്‌താന്തരങ്ങളുണ്ട്‌!യൂമീന്‍...കാസ്‌റ്റ്‌ സിസ്‌റ്റം, എന്നുതന്നോ
വിവക്ഷിക്കുന്നത്‌?അതേ,അതേ...ഞങ്ങളുടെവര്‍ഗ്ഗത്തിലുമുണ്ട്‌, ബ്രാമ്‌ണര്‍ മുതല്‍
ശൂദ്രര്‍വരെ! തീര്‍ന്നില്ല,ഈ തെരുവുനായ്‌ക്കള്‍ വെറും ദളിതരാണ്‌ കാണാമറയത്ത്‌ കഴിയേണ്ടവര്‍ പട്ടിണിക്കോലങ്ങള്‍,തെണ്ടികള്‍, വൃത്തിയിലാത്തവര്‍, ശരിക്കും എച്ചില്‍തീനികള്‍! എന്നാലവര്‍ക്കുമുണ്ട്‌, ബാല്യവും, കൗമാരവും, യൗവനവുമൊക്കെ. എന്നാല്‍ അവരെ ആര്‍ക്കും,എപ്പോള്‍ വേണമെങ്കിലും, എവിടെവച്ചും, ഏതുവിധവും ,പീഢിപ്പിക്കാം!പരാതിപറഞ്ഞാല്‍ വാദിപ്രതയാകും.

അതുശരിയാ,നിന്‍െറ വര്‍ണ്ണന എനിക്കിഷ്‌ട്ടപ്പെട്ടു. ഒന്നുചോദിക്കട്ടെ, ആരായിരിക്കാം, ഈ സവര്‍ണ്ണപട്ടികള്‍, ഐമീന്‍..ബ്രാമ്‌ണ ക്ഷത്രിയ പട്ടികള്‍!മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്‌ മിസ്‌റ്റര്‍ജോര്‍ജ്‌ബ ുഷിന്‍െറ പട്ടികള്‍, ഇംഗ്ലണ്ടിലെ എലിസബത്ത്‌ മഹാരാജ്‌ഞിയുടെ പട്ടികള്‍,ബോളിവുഡ്‌ നടന്‍,അമിതാബ്‌ ബച്ചന്‍െറപട്ടികള്‍, മരുമകള്‍ ഐശ്വര്യാ റായിയുടെ പട്ടികള്‍, എന്തിന, ്‌മഹാനടന്‍ മധുസാറിന്‍െറപട്ടികള്‍വരെ.! അവഎച്ചിലോ, എച്ചിലോ എല്ലോ അല്ല തിന്നുക, സാക്ഷാല്‍ പോഷകമൂല്യങ്ങുള്ള പട്ടിഫുഡുകള്‍ മാത്രം,അതുംസില്‍വര്‍പാത്രങ്ങളില്‍!നിങ്ങള്‍ മനുഷ്യര്‍ക്ക്‌ പോലും,സ്വപ്‌നം കാണാനാകാത്തസൗഭാഗ്യത്തിലവകള്‍ വാഴുന്നു.,ആഢംബരക്കാറുകളില്‍ അവകള്‍ നഗരംചുറ്റുന്നു. വൃത്തിയും, മെനയുമുള്ള സുന്ദരികളും, സുന്ദരന്മാരുമായി അവകള്‍ചാറ്റുന്നു!വിലകൂടിയ മദ്യഷാപ്പുകളില്‍ അവകള്‍ അവയജമാനരോടൊപ്പം, കയറി ഇറങ്ങുന്നു.അങ്ങനെ സ്‌റ്റാറ്റസുള്ള ഒരു ജീവിതശൈലി!

ശരിയാ, ആകട്ടെ നിന്‍െറ കഥകേള്‍ക്കട്ടെ!മിഠായി തെരുവിലെ ഓടയില്‍ നിന്നൊഴുകുന്ന ഒരഴുക്കുചാലിലാണ്‌
്‌ഞാന്‍ ജനിച്ചുവീണത്‌, എന്നാണ്‌ എന്നെവളര്‍ത്തിയ `ചക്കി' എന്ന യാചകി,എന്‍െറ വളര്‍ത്തമ്മ പറഞ്ഞുകേട്ടിട്ടുള്ളത്‌. നവജാതശിശുവായ, എന്‍െറ ഘോരമായ നിലിളികേട്ട്‌,കടതിണ്ണയില്‍ ഉറങ്ങികിടന്ന
എന്‍െറ വളര്‍ത്തമ്മ ഞെട്ടി ഉണര്‍ന്നു.മണ്‍സൂണിലെ തോരാത്തമഴ, അസ്‌തിമരവിക്കുന്നതണുപ്പ്‌.
അവര്‍ എന്ന എടുത്ത്‌ അവരുടെ കീറ്റകരിമ്പട തുണ്ടിനുള്ളില്‍ ഒളിപ്പിച്ചുചൂടുപകര്‍ന്നു.അവര്‍,അ
വരുടെ പാല്‍ നിറഞ്ഞ മുലയുടെഞെട്ട്‌, എന്‍െറ വായില്‍ തിരുകി.ഞാന്‍ചപ്പിഞുണഞ്ഞു. എന്തൊരാശ്വാസം!മുലപ്പാല്‍, മുലപ്പാല്‍ തന്നെ. അതിന്‌പട്ടിയുടേതെന്നോ, മനുഷ്യരുടേതെന്നോ, വകതിരിവുണ്ടോ?

എന്നിട്ട്‌?

പിറ്റേന്നുകാലത്തുണര്‍ന്നപ്പഴാണ്‌, വീണ്ടും ഒരു സന്തോഷവാര്‍ത്ത കണ്ടത്‌.എന്‍െറ
യുവതിയായ അമ്മക്ക്‌, ഒരുകൊച്ചുപെണ്‍കുട്ടി, സുലോചന! മുലകുടിമാറാത്ത രണ്ടുവയസ്സുകാരി. ഞങ്ങള്‍ ചെങ്ങാതിമാരായി, മണ്ണില്‍കളിച്ചും,പരസപരം കെട്ടിപുണര്‍ന്നും! സാര്‍ എല്ലാവര്‍ക്കും ഉണ്ടല്ലോ ജീവിതത്തില്‍ഒരുനല്ലകാലം.

പൊടുംനനവേ ഗോമതി കണ്ണുനീര്‍തൂകി, ശബ്‌ദം കലമ്പിച്ചു...സാര്‍,

ഒരിക്കലും, ഞാനെന്‍െറ അമ്മയെകണ്ടിട്ടില്ല, ഈ ജന്മം ഒരുശാപമോ! ഉപേക്ഷിക്കപ്പെട്ട ജന്മം,വലിച്ചെറിയപ്പെട്ട ജന്മം. അല്ലെങ്കില്‍ തന്നെ പട്ടികള്‍ക്കു തമ്മിലെന്തു ബന്ധം! കന്നി മാസത്തിലെ ഒരുകാമവെറി പിടിച്ച ദിനത്തില്‍ അമ്മയെ ആരോപീഢിപ്പിച്ചിരിക്കണംദുഷട്‌നോ, കാരുണ്യവാനോ, അമ്മയുടെ സമ്മതത്തോടോ, അല്ലാതയോഗര്‍ഭം പേറിയാല്‍ ഗത്യന്തരമില്ലല്ലോ,തന്നെ ഉപീവനം കഴിയാനകാത്ത തെരുവുപട്ടികള്‍ക്ക്‌ പക്ഷേ,ഒന്നെനിക്കുറപ്പുണ്ട്‌, ക്രൂരരായ മനുഷ്യരേപ്പോലെ ആന്തരികാവയവങ്ങളെ പിളര്‍ക്കുന്നക്രൂര രതി സമ്പ്രദായങ്ങള്‍ പട്ടികള്‍ക്കില്ല,പ്രകൃതിവിധിച്ചിട്ടുള്ള രീതികള്‍മാത്രം! ഞങ്ങള്‍പട്ടിവര്‍ഗ്ഗങ്ങള്‍, വാത്‌സ്യായനന്‍െറ കാമശാസ്‌ത്രമോ, കെആര്‍ ഇന്ദ്രയുടെ സ്‌ത്രൈണ കാമശാസൂത്രമോ വായിച്ചിട്ടില്ല. ശാസ്‌ത്രപ്രകാരമുള്ള രതിതെറ്റാകുന്നില്ല, എന്നാലതു പീഢനമാകുബോള്‍,ക്രൂരവും, മൃഗീയവും തന്നൈ. അതുപോകട്ടെ, ബാക്കികഥകള്‍ കേള്‍ക്കട്ടെ.ഞാനും, രണ്ടുവയസുകാരി സുലോചനയും, കളിച്ചു വളര്‍ന്നു.അമ്മ ചക്കി,തെണ്ടി ഞങ്ങളെ പുലര്‍ത്തി.സുലോചനവളര്‍ന്നു.കൗമാരത്തിന്‍െറ അവസാനഘട്ടത്തില്‍, അവള്‍ക്കു `മുലയും,തലയും',വളരാനാരഭിച്ചു, എനിക്കും.! അമ്മ ചക്കിയുടെകണ്ണ്‌ എപ്പോഴും, ഞങ്ങളുടെമേല്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇടിവെട്ടിമഴപെയ്‌തുകൊണ്ടിരുന്ന ഒരുരാത്രിയില്‍, ഒരുകശ്‌മലന്‍, സുലോചനയെ ഉറക്കത്തില്‍തന്നെകോരിയെുടുത്തു. ഞെട്ടിഉണര്‍ന്ന്‌ വാവിട്ടു നിലവിളിക്കാന്‍തുടങ്ങിയ അമ്മചക്കിയുടെ മാറില്‍ അയാള്‍കഠാരകുത്തിയിറക്കി. എന്‍െറവളര്‍ത്തമ്മ ചക്കി, രക്‌തപ്രവാഹത്തില്‍ കൈകാലുകള്‍ അടിച്ചു മരിക്കുന്ന കാഴ്‌ച കൊള്ളിമീന്‍പ്രകാശത്തില്‍ഞാന്‍ കണ്ടു! ഇന്നും ദു:സ്വപ്‌നമായി ഞാനതുകാണുന്നു!

തടര്‍ന്ന്‌..എന്തുണ്ടായി... ഞാന്‍ അക്ഷമനായി.അവന്‍, ആ കട്ടാളന്‍, സുലോചനയെ എടുത്തു കൊണ്ടോടി,കടല്‍ തീരത്തേക്ക്‌ ,ഞാനും കുരച്ചുകൊണ്ട്‌ പുറകേ ഓടി. അവന്‍ഒരുഉരുളന്‍ കല്ലുകൊണ്ട്‌ എന്നെ എറിഞ്ഞുവീഴ്‌ത്തി. ഞാന്‍നിലംപതിച്ചു കൈകാലുകള്‍ അനക്കാനാകാതെ. ഇടക്കിടെപ്രകാശിച്ച കൊള്ളിമീന്‍ പ്രകാശത്തില്‍ ഞാന്‍ കണ്ടു, സാക്ഷിയായി. അവള്‍,സുലോചന, വാവിട്ടു നിലവിളിച്ചു. വിജനമായ ആഴിയുടെ തിരയില്‍ അവളുടെ ദീനരോദനം അലിഞ്ഞു.ആഴി ഉന്മാദത്തിലലറി!തിരകള്‍ കൂട്ടിമുട്ടിചതറി, പൈശാചികമായ ചിരി! അല്ല ഗര്‍ജ്ജനം!അവന്‍, സുലോചനയുടെ വസ്‌ത്രങ്ങള്‍, വലിച്ചുകീറികടലിലെറിഞ്ഞു. മാന്‍കുട്ടിയ കരവലയങ്ങളിലൊതുക്കിയ ഒരു ചീറ്റപുലിയുടെവേഗത്തില്‍ അവന്‍, അവളെപ്രാപിച്ചു. ക്രൂരമായബാല്‍സംഗം. പീഢനം! തിരിച്ചും,മറിച്ചും,കമഴ്‌ത്തിയും, ഇരുത്തിയും,നിര്‍ത്തിയും, ചുമലില്‍ താങ്ങിയും, അവളുടെ ജീവന്‍പൊലിയും വരെ!പിന്നീട്‌, ലാഘവത്തോടെ അവളുടെ ജഢം,അയാള്‍കടലിലെതിരകള്‍ക്കെറിഞ്ഞു കൊടുത്തു. തരകളില്‍ അവളുടെ ദീനരോദനംമാറ്റൊലികൊണ്ടു. അവളുടെആത്മാവ്‌, ശുഭ്രവസ്‌ത്രധാരിയായി, തിരകള്‍ക്കുമീതെ അങ്ങകലങ്ങളിലേക്ക്‌ നടന്നു നീങ്ങുന്നതുഞാന്‍കണ്ടു, വേദനകളിലാത്ത ലോകത്തേക്ക്‌!

സാര്‍,പറയണം, ആരാണ്‌ മൃഗങ്ങള്‍! പട്ടികളോ? മനുഷ്യരോ!!!
ഒരു തെരുവു പട്ടിയുടെ ആത്മകഥ (കഥ: ജോണ്‍ ഇളമത)
Join WhatsApp News
Haridas 2013-11-04 06:37:10
പാവം പട്ടി. ഇതുപോലുള്ള എത്ര പട്ടികൾ നാട്ടിൽ ഉദ്ടെനാരിയുമോ. ഓരോ പട്ടികല്കുല്കും ഇതുപോലുള്ള കഥകൾ പറയനുദ്ദവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക