Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍- ദാവീദും അബീഗയിലും (1) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Yohannan.elcy@gmail.com Published on 02 November, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍- ദാവീദും അബീഗയിലും (1) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എട്ടു കവിതാസമാഹാരങ്ങള്‍ , ഒരു ലേഖനസമാഹാരം, ആനുകാലികങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി കവിതകളും ലേഖനങ്ങളും, `സ്‌നുഷ' ഖണ്ഡകാവ്യം, `ഗീതാഞ്‌ജലി', `മൂല്യമാലിക' എന്നീ കവിതാസമാഹാരങ്ങള്‍ വെബ്‌സൈറ്റുകളിലൂടെ വാല്യങ്ങളായി പ്രസിദ്ധീകരിക്കയും ചെയ്‌തിട്ടുണ്ട്‌്‌. പല തവണ `ഫൊക്കാന' സാഹിത്യ അവാര്‍ഡു്‌, `ഫോമാ' അവാര്‍ഡ്‌, `മാമന്‍മാപ്പിള മെമ്മോറിയല്‍' `സങ്കീര്‍ത്തനം', മിലനിയം അവാര്‍ഡുകള്‍ മുതലായി അമേരിക്കയിലും കേരളത്തിലും വിവിധ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ 43 ല്‍ പരം വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമായിട്ടും മലയാളഭാഷയെ മറോടണച്ചു താലോലിക്കുന്ന ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‌ അഭിനന്ദനങ്ങള്‍!!

ദാവീദും അബീഗയിലും (1)

ദര്‍ശകന്‍ സാമുവേല്‍ ദൈവപ്രവക്താവാ
യിസ്രായേല്‍ ജാതിയെ പാലിക്കവേ,

തങ്ങളെ വാഴുവാനായൊരു മന്നനെ
തങ്ങള്‍ക്കു നല്‍കണമെന്നു ചൊല്ലി,

യിസ്രായേലീശനെ പ്രാപിച്ചു പ്രാര്‍ത്ഥിച്ചു
ദര്‍ശകന്‍ മാദ്ധ്യമശ്രേണിയായും,

മന്നനായ്‌ സ്വര്‍ഗ്ഗത്തില്‍നിന്നു താന്‍ നേരിട്ടീ-
മന്നിലിസ്രേലിനെ വാണിടുമ്പോള്‍,

എന്തിനു വേണ്ടിയീ സാഹസമെന്നുള്ളില്‍
ചിന്തിച്ചുവെങ്കിലും കര്‍ത്തനന്ത്യം,

ദര്‍ശകനോടായി കല്‍പ്പിച്ചീയുര്‍വ്വിയി
ന്നീശനായേകനെ വാഴിച്ചീടാന്‍

യിസ്രായേല്‍ മന്നനായിങ്ങനെ വന്നതോ
`കീശി'ന്റെ നന്ദനനായ `ശൗലും'.

ഈവിധം ഭൂപനായ്‌ മാറിയ ഭാഗവാന്‍
ദൈവത്തെയെന്നും ഭജിച്ചു ഭക്ത്യാ,


എന്നാല്‍ തന്‍ ജീവിത ചക്രഭ്രമണത്തില്‍
വന്നു ഭവിച്ചു മാറ്റങ്ങള്‍ പിന്നെ.

തന്നുടെ യോഗ്യത കൊണ്ടത്രേ താനിന്ന്‌
മന്നന്‍ മകുടമണിഞ്ഞതെന്നും.

താനാര്‍ക്കും ദാസനല്ലെന്നുള്ള ചിന്തയില്‍
താന്‍തന്നെ തന്‍ ശില്‍പിയെന്നമായി.

ഇത്തരമുന്മാദചിന്തയാല്‍ ഭൂപാലന്‍
അത്തലുണ്ടാക്കിയനര്‍ത്ഥവുമായ്‌.

ദൈവകോപമുളവാക്കുവാന്‍ തക്കപോല്‍
ഭൂപതി തെറ്റുചെയ്‌തൊട്ടധികം.

(തുടരം)

ആമുഖം വായിക്കുക
ദാവീദിന്റെ രണ്ടു മുഖങ്ങള്‍- ദാവീദും അബീഗയിലും (1) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക