Image

ഉമ്മന്‍ചാണ്ടിയ്ക്ക് ഏറ്റ മുറിവ് ജനാധിപത്യത്തിന് ഏറ്റ മുറിവ്, ഐ.എന്‍.ഒ.സി. ടെക്‌സാസ് റീജിയന്‍

ജീമോന്‍ റാന്നി Published on 04 November, 2013
ഉമ്മന്‍ചാണ്ടിയ്ക്ക് ഏറ്റ മുറിവ് ജനാധിപത്യത്തിന് ഏറ്റ മുറിവ്, ഐ.എന്‍.ഒ.സി. ടെക്‌സാസ് റീജിയന്‍
ഹൂസ്റ്റണ്‍ : കേരളത്തെ വികസനകുതിപ്പിലേക്ക് നയിച്ചുകൊണ്ടിരിയ്ക്കുന്ന ജനകീയ നേതാവും കേരളാ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ നടന്ന കയ്യേറ്റത്തിലും, അക്രമസംഭവങ്ങളിലും ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐ.എന്‍.ഒ.സി.) ടെക്‌സാസ് റീജിയന്‍ അതീവ ഉത്കണ്ഠയും പ്രതിഷേധവും അറിയിച്ചു.

നവംബര്‍ 2ന് ശനിയാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് തനിമ റെസ്റ്റോറന്റില്‍ കൂടി പ്രതിഷേധ യോഗത്തില്‍ ഹൂസ്റ്റണിലെ കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്തു. ഈശ്വരപ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന യോഗത്തില്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു.

ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ജനങ്ങള്‍ക്കും ഭരണകൂടത്തിനുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രസിഡന്റ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വികസനത്തിനുവേണ്ടി അതിവേഗം ബഹുദൂരം മുന്നോട്ടു പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അസൂയാലുക്കളായ ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും അക്രമം അഴിച്ചുവിടുന്നു. ജനസമ്പര്‍ക്കപരിപാടി വന്‍വിജയമായി തീര്‍ന്നത് അവര്‍ക്ക് സഹിയ്ക്കാന്‍ കഴിയുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

തുടര്‍ന്ന് പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.  കേരളത്തിലെ ജനാധിപത്യത്തിനേറ്റ മുറിവാണ് മുഖ്യമന്ത്രിയ്ക്ക് ഏറ്റ മുറിവ്. ഉമ്മന്‍ചാണ്ടിയുടെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ രക്തം, അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ട് സഹായം ലഭിയ്ക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ രക്തമാണ്. ഇതില്‍ ഓരോ പ്രവാസിയും വേദനിയ്ക്കുന്നു എന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് രഞ്ജിത് പിള്ള പറഞ്ഞു.

തുടര്‍ന്ന് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോര്‍ജ്ജ് ഏബ്രഹാം, ഈശോ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ടെക്‌സാസ് റീജിയന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടി ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കൂടുതല്‍ കോണ്‍ഗ്രസ് അനുഭാവികളെ ഉള്‍പ്പെടുത്തി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും തീരുമാനിച്ചു.
സംഘടനയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് ഏബ്രഹാം(പ്രസിഡന്റ്)-713-582- 9517
ബേബി മണക്കുന്നേല്‍(സെക്രട്ടറി)- 713 291 9721

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

ഉമ്മന്‍ചാണ്ടിയ്ക്ക് ഏറ്റ മുറിവ് ജനാധിപത്യത്തിന് ഏറ്റ മുറിവ്, ഐ.എന്‍.ഒ.സി. ടെക്‌സാസ് റീജിയന്‍
Join WhatsApp News
aaa 2013-11-05 07:00:16
Once there lived a moron named D.K. Barruh. He once said "Indira is India". This resolution sounds very similar to that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക