Image

നെയ്യാണ്ടി മോഷണമെന്ന്‌; എറണാകുളത്ത്‌ പ്രദര്‍ശനം നിര്‍ത്തിവെച്ചു

Published on 05 November, 2013
നെയ്യാണ്ടി മോഷണമെന്ന്‌; എറണാകുളത്ത്‌ പ്രദര്‍ശനം നിര്‍ത്തിവെച്ചു
തമിഴ്‌ ചിത്രം നെയ്യാണ്ടി കോപ്പിയടിച്ചതാണെന്ന പരാതിയെത്തുടര്‍ന്ന്‌ പ്രദര്‍ശനം നിര്‍ത്തിവെയ്‌ക്കാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു.

മേലേപ്പറമ്പില്‍ ആണ്‍ വീട്‌ എന്ന മലയാളചിത്രത്തിന്റെ കഥ മോഷ്ടിച്ചാണ്‌ നെയ്യാണ്ടി നിര്‍മ്മിച്ചതെന്ന്‌ കാണിച്ച്‌ നിര്‍മ്മാതാവ്‌ മാണി സി കാപ്പനാണ്‌ ചിത്രത്തിനെതിരെ പരാതി നല്‍കിയത്‌. നയ്യാണ്ടി തിയേറ്ററുകളിലെത്തി മൂന്നാഴ്‌ച പിന്നിട്ടപ്പോഴാണ്‌ കോടതി ഉത്തരവ്‌ വന്നിരിക്കുന്നത്‌. മേലേപ്പറമ്പില്‍ ആണ്‍വീട്‌ ഹിന്ദിയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതായി മാണി സി കാപ്പന്‍ പറഞ്ഞു. എന്നാല്‍ നയ്യാണ്ടി ഇതേ കഥയുമായി വന്നതോടെ ഹിന്ദി ചിത്രത്തിന്റെ സാധ്യത മങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്‌. കൂടാതെ ഉണ്ണി മുകുന്ദനെ നായകനാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന്‌ പിന്നാലെ വന്ന പല മലയാളം റിവ്യൂകളിലും മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ കഥയുമായി നെയ്യാണ്ടിയ്‌ക്കുള്ള സാദൃശ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ നിര്‍മ്മാതാവ്‌ നിയമനടപിയുമായി എത്തിയത്‌.

ധനുഷും നസ്രിയ നസീമും ജോഡികളായി എത്തിയ ചിത്രം ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്‌ ഡ്യൂപ്പിനെ വച്ചെടുത്ത ഭാഗം തന്റേതാക്കി കാണിച്ചുവെന്ന പേരില്‍ നസ്രിയ പരാതി നല്‍കിയപ്പോഴായിരുന്നു. പിന്നീട്‌ സംവിധായകനുമായുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത്‌ നസ്രിയ പരാതി പിന്‍വലിയ്‌ക്കുകയും ചിത്രം റിലീസ്‌ ചെയ്യുകയായിരുന്നു
നെയ്യാണ്ടി മോഷണമെന്ന്‌; എറണാകുളത്ത്‌ പ്രദര്‍ശനം നിര്‍ത്തിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക