Image

തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)

Published on 05 November, 2013
തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന്‌ മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു താഴേയ്‌ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശേരില്‍ നാരായണപിള്ള
കാഴ്‌
ച്ച കണ്ട്‌ മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉ
ച്ചിയ്‌ക്കു തന്നെ വീണു.
ദേവസ്യ പിന്നിലേയ്‌ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള കല്‍പിച്ചു.

ത്ഭുതമെന്നേ പറയേണ്ടൂ -
ദേവസ്യയ്‌ക്കല്ല,
പറ്റിയതു തേങ്ങയ്‌ക്കായിരുന്നു!
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍ തെന്നീവീണു
ഓടിയെത്തിയ നാരായണപിള്ള
യ്ക്കാണെ
ചിരിക്കാനാണു തോന്നിയത്‌.
ഇത്ര പെരുത്തോരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്‌
ദേവസ്യയ്‌ക്കു ചിരി അടങ്ങാതെപോയി.
നാരായണ പിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
താളത്തില്‍ നോക്കി ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക്‌ കുടുകുടെ ചിരിച്ചു
മലര്‍ന്നുകിടന്നു ചിരിച്ചു.
പള്ളയ്‌ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ ചിരിച്ചു.
എന്തിന്‌ -
ചിരിച്ചുചിരിച്ച്‌ ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം
മുട്ടി മരിച്ചു.

ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്‌.
തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
Join WhatsApp News
Peter Neendoor 2013-11-05 08:28:21
Cheriyan saarinte kavithayakumbol MOSAM ennu paranjal, parayunnavanalle viddiyavuka.  Enthayalum kavithayil chila maattangal varuthiyo.....samsayam.
George Mathew 2013-11-05 11:56:03
ആധുനികതയുടെ രൂപ പരിണാമങ്ങളെ പുല്കിയിരിക്കുന്ന ചെറിയാൻ സാറിന്റെ ഈ കവിത തെളിയിക്കുന്നത് ഘടനയേക്കാൾ പ്രധാനം അതിന്റെ പിന്നിലുള്ള ദാർശനിക വ്യാപ്തിയാണ് എന്നാണു.
A Reader 2013-11-05 13:41:59
കവിതയെക്കാൾ കവികളെ പൂജിക്കുന്നു
അമേരിക്കൻ മലയാളി സമൂഹം . അപ്പോൾ
പിന്നെ പൂജിതൻ എന്തെഴുതിയാലും
അതിനു വ്യാപ്തി വരുക സ്വാഭാവികം.

കഷ്ടം !

പീറ്റർ സാർ പറയാനുള്ളത്
ഇത്തവണ മയത്തിൽ പറഞ്ഞു.
Mathachan 2013-11-05 14:54:22
അല്ല.. ചെറിയാൻ സാറിനെ വെല്ലാൻ കഴിവുള്ള വേറൊരു കവിയെ അമേരിക്കൻ മലയാളികൾക്കിടയിൽ ഒന്ന് കാണിച്ചു താ.. അസൂയക്ക് മരുന്നില്ല...
A Reader 2013-11-05 16:35:35
താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ്‌ എന്ന മാത്തച്ചൻ പറയില്ലെങ്കിൽ - ഇവരെ പ്പറ്റി കേട്ടിട്ടുണ്ടോ, അവരുടെ
കൃതികൾ വായിച്ചിട്ടുണ്ടോ? ശ്രീ ജയന് കെ.സി. ജോസെഫ് നമ്പിമഠം, ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു
ശ്രീമതി എൽസി യോഹന്നാൻ, മാർഗരറ്റ് ജോസെഫ്
ഡോക്ടർ സുശീല രവീന്ദ്രനാഥ് - ഇവര്ക്കൊന്നും ഒരു എൻ വി കൃഷ്ണ വാര്യരുടെ  ഔദാര്യമില്ലായിരുന്നു.
ചെറിയാൻ നല്ല കവിയല്ലെന്ന് പറയുന്നില്ല. എന്നാൽ അദ്ദേഹം എഴുതുന്നതൊക്കെ നല്ലതല്ല. മാത്തച്ചനു ചെറിയാനെ കഴിഞ്ഞ് കവികൾ
അമേരിക്കയിൽ ഇല്ലെന്ന് തോഒന്നുവെങ്കിൽ
ആ  തോന്നലിനെ മാനിക്കുന്നു. എന്നാൽ സത്യമരിയുക. മറ്റു കവികളുടെ രചനകള
വായിക്കുക. മാത്തച്ചൻ ചെരിയാനോടുള്ള
സ്നേഹം മൂത്ത്  അസൂയയ്ക്ക്  മരുന്നില്ല എന്നൊന്നും
പരഞ്ഞ് കളയരുത്.  അത് മോശമല്ലേ സുഹൃത്തേ?
വിദ്യാധരൻ 2013-11-05 17:43:04
ഇതുമൊരു ചിരിയുടെ കഥയാണ് 
തേങ്ങാ ചിരിയുടെ കഥ 
പണ്ടെങ്ങോ നടന്ന കഥ 
രാജവാഴ്ചയുടെ കാലത്ത് 
രാമനും കൃഷ്ണനും 
അതായിരുന്നു അവരുടെ പേര് 
ദൈവങ്ങളുടെ പേരുള്ളതുകൊണ്ട് 
ദൈവങ്ങൾ എന്നാണു അവരറിയപ്പെട്ടിരുന്നത്
പക്ഷെ മോഷണമായിരുന്നു  അവരുടെ തൊഴിൽ 
മോഷ്ട്ടിക്കുന്ന ദൈവങ്ങൾ 
ഇന്നത്തെ പോലെ.
കള്ള ദൈവങ്ങൾ 
മോഷണത്തിൽ പിടിക്കപ്പെട്ട അവർ 
രാജാവിന്റെ മുന്നിൽ എത്തി 
രാജാവ് കുപിതനായി 
തന്റെ രാജ്യത്ത് മോഷ്ട്ടാക്കളോ!
രാജാവ് നിയന്ത്രണം വിട്ടു അലറി 
"എടാ കള്ളന്മാരെ"
"ഞങ്ങളുടെ രാജാവേ "
കള്ളന്മാർ ശാന്തമായി മറുപടി പറഞ്ഞു 
മറുപടിയിൽ ഒളിച്ചു വച്ചിരിക്കുന്ന 
പാരകണ്ട് രാജാവിനു അരിശം കൂടി 
ഇവന്മാരെ ഒരു പാഠം  പടിപ്പിച്ചിട്ടെ ഉള്ളു 
ആരവിടെ?
വിഡ്ഢികളും രാജ്യത്തെ നീതി പാലിക്കാത്ത,
ഇവന്മാരെ കാട്ടിൽ കയറ്റി വിട്ട് 
നല്ല പഴങ്ങൾ എനിക്കായി പറിച്ചു കൊണ്ട് വരട്ടെ 
അങ്ങനെ ദൈവങ്ങൾ പഴത്തിനായി 
കാട് കയറി
ദിവസങ്ങൾക്ക് ശേഷം 
പഴവുങ്ങളുംമായി അവർ മടങ്ങി വന്നു 
"ഒന്നാമത്തെ കള്ളൻ 
നീ കൊണ്ടുവന്ന പഴം ഞാൻ 
രുചിച്ചു നോക്കട്ടെ"
'പ്പൂ' രാജാവ് കള്ളൻ കൊടുത്ത 
മുന്തിരിങ്ങ പുളി സഹിക്കാതെ 
തുപ്പി കളഞ്ഞു 
രാജാവ് കോപാകുലനായി പറഞ്ഞു 
ഇവനെ കുനിച്ചു നിറുത്തി 
എല്ലാ മുന്തിരിങ്ങയും അവന്റെ 
മല ദ്വാരത്തിലൂടെ അകത്തു കയറ്റു 
രാജാവ് അക്ക്രോശിച്ചു 
ഭടന്മാർ ഓരോ മുന്തിരിങ്ങും 
തള്ളി അകത്തു കയറ്റുമ്പോൾ 
മറ്റേ കള്ളൻ ചിരിക്കുകയായിരുന്നു 
'നീ എന്തിനു ചിരിക്കുന്നു?"
കോപിഷ്ടനായ രാജാവ് ചോതിച്ചു 
"അത് രാജാവേ ഞാൻ കൊണ്ടുവന്നത് 
ഒരു തേങ്ങയാണ് "
അതോർത്തു ചിരിച്ചതാണ് 
രാജസദസ്സ് ഒന്നാകെ ചിരിച്ചു 
ചിരിച്ചു ചിരിച്ചു മരിക്കുന്നവരെ 
കൊണ്ട് പോകാനായി വന്ന 
കാലനും കുലിങ്ങി ചിരിച്ചു 
ചിരിയോടെ ചിരി 
ഓർത്ത്‌ ഓർത്ത്‌ ചിരി 
ചിരിക്കാതെ രാജാവ് കലിതുള്ളി നിൽക്കുന്ന. 
പെട്ടന്ന് കാലനു അവന്റെ ദൗത്യത്തെക്കുറിച്ച് ഓർമ വന്നു 
അവൻ കയറു ചുഴറ്റി എറിഞ്ഞു 
രാജാവിന്റെ കഴുത്തിൽ അത് കുടുങ്ങി 
മുറുകി. രാജാവ് മരണത്തിന്റെ പിടിയിൽ.
പോത്തിന്റെ ഓടി അകുലുന്ന ശബ്ദം മാത്രം 
രാജാവിന്റെ മൃത ശരീരവുമായി 

(ഗുണ പാഠം: ചിരിച്ചാൽ  മരണവും ചിരിച്ചുകൊണ്ട്  വഴിമാറും)

  

  
Mathachan 2013-11-06 05:02:10
റീഡർ പറഞ്ഞ കവികളെല്ലാം അമേരിക്കയിൽ വന്നതിനു ശേഷം മലയാളം പത്രത്തിന്റെ ഔദാര്യം മൂലം കപികളായവരാണു. താങ്കള് പറഞ്ഞതിൽ രണ്ടാം നിരയിൽ വരുന്നത് ജയന് കെ സി എന്നാ കവി മാത്രമേയുള്ളു. ബാക്കിയൊക്കെ പടുകുരുപ്പകൾ.
Anthappan 2013-11-06 09:50:38
The poem written by Cherian K. Cherian and the response poem by Vidhyadharan are humorous and with messages for the readers.
Mahakapi Wayanadan 2013-11-06 10:20:34
തേങ്ങാക്കുല

മഹാകപി വയനടാന്‍
vayanakkaran 2013-11-06 14:17:39
മിസ്റ്റർ ചെറിയാൻ താങ്കൾ അറുപതുകളിൽ എഴുതിയ
കവിതകളുടെ  ബലത്തിലാണ് താങ്കളുടെ നില നില്പ്പ്.
ഈ മാതിരി കവിതകളും, ഹൈക്കു എന്ന കാശിനു കൊള്ളാത്ത തരികിടയും എഴുതി നല്ല പേരിനു
കളങ്കമുണ്ടാക്കരുത്. അമേരിക്കയിലെ അധികം  വായി ക്കാത്ത  അന്ധരായ ആരാധകരുടെ വലയിൽ വീഴല്ലേ>?ഞങ്ങൾ നാട്ടിലുള്ളവർക്ക് ഇവിടെ
ഉഗ്രൻ രചനകൾ എഴുതുന്നവരെ അറിയാം.

 ശബ്ധം നന്നാകുമ്പോൾ
പാട്ടു നിറുത്തുക. അതാണു ഭംഗി.

ഒരു അഭ്യുദയ കാംക്ഷി
James Thomas 2013-11-06 15:43:10
വായനക്കാരൻ എന്നാ പേരിൽ എഴുതിയ ആൽ കവിതയെ സ്നേഹിക്കുന്നവനല്ല എന്ന് വായിക്കുമ്പോൾ മനസ്സിലാകും. അയാൾ ചെറിയാനോടുള്ള വ്യ്ക്തിവൈരാഗ്യത്താൽ എഴുതിയിരിക്കുന്നതാണ് . ചെറിയാനെ അമേരിക്കൻ മലയാളികൾക്ക്‌ അറിയാവുന്നതിൽ കൂടുതൾ മലയാളത്തെ സ്നേഹിക്കുന്ന മലയാളികൾക്കാണ് നാന്നായി അദ്ദേഹത്തെ അറിയാവുന്നത്. കവിതയിൽ അദ്ദേഹം പല പുതിയ പരീക്ഷണങ്ങളും നടത്തുന്നു. കവിതയേപ്പറ്റി അറിയാവുന്നവർ ഇത് സ്വാഭവീകമാണെന്ന് പറയും. വ്യ്ക്തിവൈരാഗ്യത്തോടെ സംസാരിക്കാതെ മലയാള ഭാഷക്ക് മഹത്തായ കവിതകൾ സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ചെറിയാൻ ഇനിയും നല്ല കവിതകൾതന്നെ മലയാളഭാഷക്ക് നൽകുമെന്ന് കവിതയെപറ്റി അറിയാവുന്നവര്ക്ക് നിസ്സംശയം പറയുവാൻ കഴിയും. കവിതയിൽ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ മലയാള കവിത മഹത്വരമകുക മാത്രമേ ഉള്ളൂ.
Jack Daniel 2013-11-06 18:09:58
വായനക്കാരൻ വെള്ളം അടിച്ചിട്ട് എഴുതിയാതായിരിക്കും 
editor 2013-11-06 19:21:07
There were many spelling mistakes in the poem. It affected the readability. Sorry for it.
The discussion about this topic is closed.
വിദ്യാധരൻ 2013-11-06 19:28:10
"മദവിവശനജസ്രം  മദ്യഭേദത്തെ വാഴ്ത്തും 
മദനഹതവിവേകർ  മൂർഖയാം വേശ്യയേയും 
കിതവനിഹ പുകഴ്ത്തും കേവലം ചൂതിനേയും 
ഹൃദ്യരഹിതനാം നായാടി നായാട്ടിനേയും" (ആശാൻ)

ഉന്മാദം പിടിച്ചു ക്ഷീണിച്ചവൻ മദ്യത്തെ വാഴ്ത്തും. കാമം തലക്കു പിടിച്ചു വിവേകം നഷ്ടപെട്ടവർ വേശ്യയേയും. ധൂർത്തൻ ചൂതുകളിയെക്കുറിച്ച് ഹൃദയം ഇല്ലാത്ത നായാടി നായാട്ടിനേയും (ഇത് അറുപതിനു മുൻപ് എഴുതിയതായത് കൊണ്ടും 'വായനാക്കരാൻ' എന്ന് പറഞ്ഞു അഭിപ്രായം എഴുതിയവന്റെ തട്ടിൻപുറത്തു  കയറാൻ സാധ്യത ഇല്ലാത്തതും കൊണ്ടും അർഥം പറഞ്ഞു എന്നേയുള്ളു) പുകഴ്ത്തും എന്ന് പറഞ്ഞതുപോലെ ഓരോ കവിതകളിൽ കൂടി വായനക്കാരുമായി സംവദിക്കാൻ ശ്രമിക്കുന്നത്, 'തന്നത്താൻ നിജ ചിന്തയിൽ ബാലികഴിപ്പിച്ചെടുത്ത ആശയങ്ങൾ ആണ്. തീര്ച്ചയായും അത് കവിയുടെ വ്യക്തിത്തിന്റെ ഒരു ചെറിയ സ്ഫുരണം ആയിരിക്കണം. ചെറിയാൻ ക. ചെറിയാൻ എന്ന കവി ഗൗരവവും, ലാളിത്ത്യവും, രസികത്തവും അതിൽ ഉപരി കാടും മേടും കടന്നു അങ്ങ് ജപ്പാനിൽ വരെ പോയി ഹൈക്കു പരീക്ഷിക്കുവാൻ തയ്യാറായി എണ്‍പതിൽ എത്തിയിട്ടും (ഇത് ഒരു അനുമാനം മാത്രം) വീര്യം നഷ്ടപെടാത്ത ഒരു വിശാല ഹൃദയത്തിന്റെ ഉടമയായിട്ടു, അദ്ദേഹത്തിൻറെ കവിതയിൽ കൂടി മാത്രം പരിജയം ഉള്ള, ഞാൻ മനസിലാക്കിയിരിക്കുന്നത്. റീഡർ (വായനക്കാരനും റീഡറും രണ്ടു പേരാണ് എന്നതിൽ എനിക്ക് സംശയം ഇല്ല.) പറഞ്ഞിരിക്കുന്നത് പോലെ ഓരോ എഴുത്തുകാരും പറയാൻ ശ്രമിക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചു വായിച്ചിട്ട് വാ തുറന്നു വിഡ്ഢിത്വം എഴുന്നള്ളുക. പല എഴുത്തുകാരും മനുഷ്യരാണ് . പക്ഷേ വേണ്ടത് വേണ്ട സമയത്ത് പറയുകയില്ല എന്നുമാത്രമേ. അവസരോചിതം അല്ലാത്ത വർത്തമാനം കേട്ടാൽ ഈ ഞാനും പോയി രണ്ടു പൊട്ടീര് കൊടുക്കും. അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ചില എഴുത്ത് കാരെ കുറിച്ചാണ് .ചിലർക്ക് അവരുടെ അസ്തിത്വം എങ്ങനെ എങ്കിലും ഉണ്ടാക്കി എടുക്കാൻ ഉള്ള ശ്രമത്തിലാണ് കവിതയും കഥയും പടച്ചു വിടുന്നത്. ഒരു ചീഞ്ഞ മുട്ട മറ്റു മുട്ടകൾക്കും നാറ്റം വരുത്തും എന്ന് പറഞ്ഞത് പോലെ, ഇത്തരക്കാര് എഴുതുന്ന കഥകളും ലേഖനങ്ങളും വായിച്ചിട്ട് വിഷം കലർന്ന ഭക്ഷണം കഴിച്ചു ശർദ്ദിക്കുന്നതുപോലെ ശർദ്ദിക്കാൻ തുടങ്ങും. ശർദ്ദിച്ചു മരിക്കുന്നതിന് മുൻപ് ഇവനോടൊക്കെ രണ്ടു ചീത്ത പറയണ്ടേ എന്ന് വച്ച് എന്നെ പോലെയുള്ളവർ ചീത്ത വിളിക്കുകായും ശപിക്കുകയും ചെയ്യും.  പ്രവാസി എഴുത്തുകാരിൽ പലരും സ്വാർത്ഥതാൽപ്പര്യംമൂലവും, തെറ്റായ ധാരണകൾമൂലവും പലപ്പോഴും ജീവിതാനുഭവങ്ങളിലൂടെയും, അടിയുറച്ച ആദർശജീവിതങ്ങളിലൂടെയും മനുഷ്യ ജീവിതത്തെ ധന്യമാക്കണം എന്ന ലക്ഷ്യത്തോടെ കവിതകളെയും അവയുടെ നിർവച്ചനങ്ങളെയും അവരാതിച്ചു കളയുന്നത്.  

വിദ്യാധരൻ 2013-11-06 19:40:58
"ലക്ഷ്യത്തോടെ എഴുതിയ കവിതകളെയും" എന്ന് അവസാന ഭാഗത്ത് തിരുത്തി വായിക്കുക. പിന്നെ ഇതിന്റെ പേരില് കൊമ്പു കോർക്കണം എന്നുണ്ടെങ്കിൽ എനിക്ക് പ്രശ്നം ഇല്ല. എനിക്ക് വേറെ പണി ഒന്നും ഇല്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക