Image

ശിഥില ബന്ധങ്ങള്‍ ( കവിത- അബ്ദുള്‍ പുന്നയൂര്‍ക്കുളം )

Published on 04 November, 2013
ശിഥില ബന്ധങ്ങള്‍  ( കവിത- അബ്ദുള്‍ പുന്നയൂര്‍ക്കുളം )
സൂക്ഷ്മാം സുഷിരങ്ങളിലൂടെ അവന്‍

ശിഥിലമാം ബന്ധങ്ങള്‍ കോര്‍ക്കുന്നു...

സ്‌നേസൂചി സമുദ്രത്തിലെങ്ങോ

വീണുപോയത് വീണ്ടെടുക്കാന്‍ വീണ്ടും വീണ്ടുമവന്‍

ശ്രമിക്കുന്നു- ആഴിയുടെ ആഴവും പരപ്പുമറിയാതെ

ദശകങ്ങള്‍ പണിപ്പെട്ടന്തരംഗത്തില്‍ പണിതുയര്‍ത്തിയ

 സംയമശീലുകള്‍  നിറമുള്ളോര്‍മകള്‍ ലോലസ്വപ്നങ്ങള്‍

ഓരോന്നായി യാദൃച്ഛികമെന്നോണം  കടപുഴകുമ്പോള്‍

വിദ്വേഷം, പിന്നെ വിസ്മയം - ശേഷം ശൂന്യത

അന്ധകാരനിബിഡമായ ഭീതിദവീഥികളിലൂടെ

ഒറ്റയ്ക്ക്  നടക്കുമ്പോള്‍ നെഞ്ചിലെ സ്‌നേഹത്തിന്‍

മണ്‍വിളക്ക്  കാറ്റില്‍ - കൊടുങ്കാറ്റില്‍ കെടാതിരിക്കാന്‍

ഇരുവിടുന്നു കീര്‍ത്തനങ്ങള്‍ - സ്‌നേഹസങ്കീര്‍ത്തനങ്ങള്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക