Image

സാമ്പത്തിക പ്രതിസന്ധി: മാരിയാന ഐലന്‍ഡ ചൈനയ്‌ക്ക്‌ പാട്ടത്തിന്‌ നല്‍കുന്നു

എബി മക്കപ്പുഴ Published on 23 October, 2011
സാമ്പത്തിക പ്രതിസന്ധി: മാരിയാന ഐലന്‍ഡ ചൈനയ്‌ക്ക്‌ പാട്ടത്തിന്‌ നല്‍കുന്നു
ഡാലസ്‌: സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ മാരിയാന ഐലന്‍ഡ്‌ മേഖലകളില്‍ ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഞായറാഴ്‌ചയ്‌ക്ക്‌ പുറമെ വെള്ളിയാഴ്‌ചകളിലും അടച്ചിടാന്‍ തുടങ്ങിയിരിക്കുകയാണ്‌. കടുത്ത സാമ്പത്തിക മാന്ദ്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍്‌ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമായ മാരിയാന ഐലന്‍ഡ്‌ അമേരിക്ക ചൈനയ്‌ക്ക്‌ പാട്ടത്തിന്‌ നല്‍കാന്‍ മാരിയാനാസ്‌ ഗവര്‍ണര്‍ ബെനീഞ്ഞോ ഫിറ്റ്വല്‍ തീരുമാനിച്ചു. പാട്ടനിര്‍ദേശം ചൈന സ്വീകരിച്ചതയാണ്‌ അറിവ്‌.

15 ദ്വീപുകള്‍ ചേര്‍ന്ന ഈ മേഖലയില്‍ സൈനിക പരിപാടികളൊഴികെ ടൂറിസം പദ്ധതികളോ കൃഷിയോ വിദ്യാഭ്യാസ പദ്ധതികളോ ചൈനക്ക്‌ ഇവിടെ ആരംഭിക്കാം. ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ലീ ജിഹേംഗും കൂട്ടരും ദ്വീപിലെ വ്യവസായ സാധ്യാതയെപറ്റി പഠികുവാന്‍ ഉടനെ എത്തുമെന്നാണ്‌ സൂചന.

മൊത്തം 69,221 ജനസഖ്യയുള്ളതില്‍ 56.30% ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്‌. ജനസഖ്യയില്‍ ലോകത്തിലെകും കൂടുതല്‍ പെണ്‍ വര്‍ഗ്ഗമുളള ദ്വീപ്‌ (1.30 females/male) എന്ന നിലയില്‍ മാരിയാന ശ്രദ്ധേയമാണ്‌.
സാമ്പത്തിക പ്രതിസന്ധി: മാരിയാന ഐലന്‍ഡ ചൈനയ്‌ക്ക്‌ പാട്ടത്തിന്‌ നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക