Image

മന്ത്രി ഇ. അഹമ്മദ്‌ ഫോമ മെട്രോ റീജിണല്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥി

Published on 23 October, 2011
മന്ത്രി ഇ. അഹമ്മദ്‌ ഫോമ മെട്രോ റീജിണല്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥി
ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ 22ന്‌ വൈകിട്ട്‌ കേരള സെന്റില്‍ (1824 Fairfax Sreet, Elmount, Ny) വച്ചു നടക്കുന്ന ഫോമ മെട്രോ റീജിയണല്‍ കണ്‍വന്‍ഷനില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി .ഇ. അഹമ്മദ്‌ മുഖ്യാതിഥി ആയി സംബന്ധിക്കും. ഫോമയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ്‌്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജോയന്റ്‌ ട്രഷറര്‍ ഐപ്പ്‌ ഉമ്മന്‍ എന്നിവരും മറ്റു പ്രധാന നേതാക്കന്മാരും പങ്കെടുക്കും.

വൈകിട്ട്‌ ആറു മണിക്ക്‌ ഡിന്നറോടുകൂടി ആരംഭിക്കുന്ന പരിപാടികളില്‍ പൊതുസമ്മേളനം റീജിയണിലെ ഇതര സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം സോമദാസ്‌ നയിക്കുന്ന ഗാനമേള എന്നിവ സമ്മേളനത്തിന്‌ നിറം പകരും.

ഫോമയുടെ റീജിയണല്‍ കണ്‍വന്‍ഷനിലേക്ക്‌ ഏവരേയും ഹൃദയപൂര്‍വ്വം സസന്തോഷം സ്വാഗതം ചെയ്യുന്നതായി ഫോമ മെട്രോ റീജന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍ അറിയിച്ചു.
മന്ത്രി ഇ. അഹമ്മദ്‌ ഫോമ മെട്രോ റീജിണല്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക