Image

കറിവേപ്പില പ്രമേഹം തടയുമെന്ന്‌

Published on 08 November, 2013
കറിവേപ്പില പ്രമേഹം തടയുമെന്ന്‌
ദിവസവും പ്രഭാതഭക്ഷണത്തിനു മുമ്പ്‌്‌്‌കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ്പ്‌്‌്‌ 2 പ്രമേഹം കുറയ്‌ക്കുന്നതിനു ഗുണപ്രദം ദിവസവും കറിവേപ്പില കഴിക്കുന്നത്‌്‌ അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കുന്നതിനു ഗുണപ്രദം.

അകാലനര തടയുന്നതിനു കറിവേപ്പില ഉത്തമം. ആമാശയത്തിന്റെ ആരോഗ്യത്തിന്‌ ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കുന്നു. അതിസാരം, ആമാശയസ്‌തംഭനം എന്നിവയ്‌ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും പ്രയോജനപ്രദം.

കണ്ണുകളുടെ ആരോഗ്യത്തിന്‌ ഉത്തമം. തിമിരസാധ്യത കുറയ്‌ക്കുന്നു മുടി നരയ്‌ക്കുന്നതിനെ പ്രതിരോധിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ത്വക്കിന്റെ ആരോഗ്യത്തിന്‌ കറിവേപ്പില ഉത്തമം. പ്രാണികള്‍ കടിച്ചതു മൂലം ഉണ്‌ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ കറിവേപ്പില നീര്‌്‌്‌ ഗുണപ്രദമാണ്‌.
കറിവേപ്പില പ്രമേഹം തടയുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക